മക്കളോടൊപ്പം അവധി ആഘോഷിച്ച് ശാലിനിയും അജിത്തും ; ക്യൂട്ട് ഫാമിലിയെന്ന് കമന്റുമായി ആരാധകർ !!

തെന്നിന്ത്യയുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും.ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഹിറ്റ് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അജിത്തുമായുള്ള താരത്തിന്റെ പ്രണയവിവാഹം. താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് പതിവ്.

ശാലിനിയ്ക്കും മക്കൾക്കുമൊപ്പമുള്ള അജിത്തിന്റെ ചിത്രം മലയാളി പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.കഴിഞ്ഞ വർഷം നവംബറിലാണ് ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ അക്കൗണ്ട് തുറന്ന് നടി സജീവമായത്. കുടുംബത്തിന്റെ യാത്രകളുടെയും മറ്റും വിശേഷങ്ങളാണ് ചിത്രങ്ങളിലൂടെ ശാലിനി പങ്കുവയ്ക്കുന്നത്.ഇപ്പോഴിതാ,കുടുംബത്തോടപ്പമുള്ള താരങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കുടുംബത്തിന് ഒപ്പം യാത്ര പോയിരിക്കുകയാണ് അജിത്.

ശാലിനിയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മോഡേൺ ലുക്കിൽ സ്റ്റൈലിഷ് ആയി തന്നെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. അനൗഷ്കയും മകൻ അദ്വിക്കും ആണ് ഇവരുടെ മക്കൾ. കുടുംബത്തോടൊപ്പം മൈതാനത്ത് നിന്നും താരം ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചേർത്തിട്ടുണ്ട്.കുട്ടികളോടൊപ്പമിരിക്കുന്നതിലൂടെ ആത്മാവ് സുഖപ്പെടുന്നു എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.ക്യൂട്ട് കപ്പിൾ, ഫാമിലി എന്നിങ്ങനെ കമന്റുകളും വന്നിട്ടുണ്ട്.

Scroll to Top