ആരാധകരെ രോമാഞ്ചം കൊള്ളിച്ച് അർജുൻ അശോകൻ ;പുതിയ മിനി കൂപ്പർ സ്വന്തമാക്കി താരം !!

മലയാള സിനിമയിലെ പുതുമുഖ നടനാണ് അർജുൻ അശോകൻ.മലയാള സിനമയിലെ കോമഡി നടനായ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ. 2012-ൽ അദ്ദേഹം ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി.അഞ്ച് വർഷത്തിന് ശേഷം പറവ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷം ചെയ്തത്. നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രമാണിത്.സഹനടനായും വില്ലനായും ഇപ്പോൾ നായകനായും മലയാള സിനിമയിൽ നിറഞ്ഞ് ആടുകയാണ് അർജുൻ അശോകൻ.പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാന്‍റ്അപ്പ്,ജാൻ .എ .മൻ തുടങ്ങി നിരവധി സിനിമകൾ ചെയ്തു കഴിഞ്ഞു.

അർജുൻ അശോകൻ രോമാഞ്ചം എന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്തിരുന്നു. 2018 ഡിസംബർ 2 ന് അർജുൻ എറണാകുളം സ്വദേശിയും പ്രണയിനിയുമായ നിഖിതയെ വിവാഹം കഴിച്ചു. ഇരുവർക്കും ഇപ്പോൾ ഒരു മകളുണ്ട്. അൻവി എന്നാണ് കുഞ്ഞുമോളുടെ പേര്. കുഞ്ഞു പിറന്ന സന്തോഷം അർജുൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.പുതിയ മിനി കൂപ്പർ എസ് JCW മോഡൽ സ്വന്തമാക്കിയിരിക്കുകയാണ് താരം.പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം അർജുൻ പങ്കുവച്ചിട്ടുണ്ട്.

‘സർവ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ്. എന്റെ കുടുംബത്തിനും എന്നെ അനുഗ്രഹിച്ച, എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പിന്തുണ തന്ന എല്ലാവർക്കും നന്ദി’, എന്നാണ് അർജുൻ അശോകൻ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ചിത്രത്തിനൊപ്പം കുറിച്ചത്.അർജുൻ അശോകന് മുമ്പ് കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരും മിനി കൂപ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്.കൂപ്പർ എസിനെ കൂടുതൽ സ്പോർട്ടിയാക്കിയാണ് ജെസിഡബ്ല്യു പതിപ്പ് കമ്പനി പുറത്തിറക്കുന്നത്. കൂപ്പർ എസിന്റെ അടിസ്ഥാന വില ആരംഭിക്കുന്നത് ഏകദേശം 42 ലക്ഷം രൂപയിൽ ആണ്. ബ്ലാക്ക് നിറത്തിലുള്ള സ്‌പോര്‍ട്‌സ് സീറ്റുകളാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം.ഭാര്യക്കും മകൾക്കുമൊപ്പമാണ് താരം കാർ വാങ്ങാൻ എത്തിയത്.ഫോക്സ്‌വാഗൻ വെർട്യൂസ് നേരത്തെ അർജുൻ വാങ്ങിയിരുന്നു.

Scroll to Top