പാലക്കാടിന്റെ ചൂടിനെ തണുപ്പിച്ച് ലിച്ചി ; പച്ച ഗൗണിൽ സുന്ദരിയായി അന്ന രാജൻ !! വിഡിയോ

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അന്ന രേഷ്മ രാജൻ.ആലുവ സ്വദേശിയായ അന്ന സിനിമയിലെത്തുന്നതിന് മുമ്പ് നേഴ്സായി പ്രവർത്തിച്ചിരുന്നു.പേര് അന്ന എന്നാണെങ്കിലും ലിച്ചി എന്നാണ് താരത്തിന്റെ വിളിപ്പേര്. ആ പേരിലാണ് കൂടുതൽ അറിയപ്പെടുന്നതും.നായികയായി വന്ന ആദ്യ സിനിമയായ അങ്കമാലി ഡയറീസിലെ കഥാപാത്രത്തിന്റെ പേരാണത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രേഷ്മയ്ക്ക് ആകെയുണ്ടായിരുന്ന വരുമാനം നഴ്സിങ് ജോലി മാത്രമായിരുന്നു.

ആ ജോലി ഉപേക്ഷിച്ചുകൊണ്ട് അഭിനയത്തിലേക്ക് കടക്കുമ്പോൾ ആ തീരുമാനം ഒരു പരാജയമായി തീരുമോ എന്ന പേടി ഉണ്ടായിരുന്നു താരത്തിന്.സച്ചിൻ, മധുരരാജ, അയ്യപ്പനും കോശിയും എന്നിവയാണ് ലിച്ചി അഭിനയിച്ച മറ്റ് ചിത്രങ്ങൾ.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അന്ന.തന്റെ ഫോട്ടോസും വിഡിയോസും എല്ലാം തന്നെ പോസ്റ്റ്‌ ചെയ്യാറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പാലക്കാട് നഗരത്തിലെ പുതിയതായി ആരംഭിച്ച സി.എം മൊബൈൽസ് എന്ന ഷോപ്പിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള അന്നയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്.മാളവിക മേനോൻ, പ്രയാഗ മാർട്ടിൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.പച്ച ഗൗണിൽ അതീവ സുന്ദരിയായാണ് അന്ന എത്തിയത്.നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.

Scroll to Top