യോഗമില്ലാത്തതിനാലാവാംപുരസ്കാരത്തിൽ പരിഗണിക്കാതെ പോയത്, ഇന്ദ്രൻസേട്ടനെ കാണാതെ പോയതിൽ വിഷമം : മഞ്ജു പിള്ള.

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.എന്നാൽ ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിന് അവാർഡ് നൽകാതിരുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറെയാണ്.നടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടിയത്.

ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മഞ്ജു പിള്ളയുടെ വാക്കുകളാണ്. പുരസ്കാരത്തിന്റെ നോമിനേഷനിൽ പോലും തന്റെ പേര് വന്നിലെന്നും ഇന്ദ്രൻസേട്ടന് ലഭിക്കാത്തത്തിൽ വിഷമം ഉണ്ടെന്നും താരം പറഞ്ഞു. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ,സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ആളാണ് ഞാൻ. പലരും ഫോണിൽ വാർത്തകൾ അയച്ചുതന്നിരുന്നു. അവാർഡ് കിട്ടാൻ യോഗമില്ലെന്നു തോന്നുന്നു.

ഹോം സിനിമയെ സംബന്ധിച്ച് എന്തു വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്ന് എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. പക്ഷേ എന്തെങ്കിലും കാരണം കൊണ്ട് ഒരു ചിത്രവും മാറ്റിനിർത്തപ്പെടരുത്.ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴു വർഷം കൊണ്ടാണ് ഹോം എന്ന സിനിമ സംവിധായകൻ റോജിൻ തോമസ് രൂപപ്പെടുത്തിയെടുത്തത്. മാത്രമല്ല ഈ ചിത്രത്തിനു പുറകില്‍ ഒരുപാട് പേരുടെ അധ്വാനം ഉണ്ട്. ലോക്ഡൗൺ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. എന്തെങ്കിലും ഒരു കാരണം കൊണ്ട് ബാക്കിയുള്ളവരുടെ കഠിനാധ്വാനം കണ്ടില്ലെന്ന് നടിക്കരുത്.

ഒരു പ്രശ്നത്തിന്റെ പേരിൽ സിനിമയെ മാറ്റിനിർത്താൻ പറ്റില്ലല്ലോ. അങ്ങനെയെങ്കിൽ ഒരു സിനിമയും ചെയ്യാൻ പറ്റില്ല.വ്യക്തിപരമായി അവാർഡൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.യോഗമില്ലാത്തതിനാലാവാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു തന്നെ പരിഗണിക്കാതെ പോയത്.എന്നാൽ ഇന്ദ്രൻസേട്ടനെയും നല്ലൊരു സിനിമയെയും ഇവർ കാണാതെപോയി എന്നതാണ് എന്റെ സങ്കടം

Scroll to Top