അജ്നയുടെ കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ കൈമാറി ലാലേട്ടൻ ; മോഹൻലാലിന്റെ ‘ശാന്തിഭവനം’ പദ്ധതി!!

നടന്‍ മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍റെ ‘ശാന്തിഭവനം’ പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോൽ ​ദാനം നിർവ്വഹിച്ചു.ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് ദാരുണമായി മ രിച്ച പരേതയായ അജ്‌ന ജോസിന്റെ കുടുംബത്തിനാണ് പുതിയ വീടിന്റെ താക്കോൽ കൈമാറിയത്.മോഹൻലാൽ തന്നെയാണ് ഈ സന്തോഷം അറിയിച്ചത്. മോഹൻലാൽ ആണ് വീടിന്റെ താക്കോൽ കൈമാറിയത്.

വീടി കൈമാറിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് മോഹൻലാൽ കുറിച്ചത് ഇങ്ങനെ, ‘ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച പരേതയായ അജ്‌ന ജോസിന്റെ കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്റെ ‘ശാന്തിഭവനം’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീടിന്റെ താക്കോൽ കൈമാറിയെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞങ്ങൾ അവളെ ഞങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കുന്നു.

നമ്മുടെ സമൂഹത്തിൽ ഒരു നല്ല വീട് നിർമിക്കുന്നത് താങ്ങാൻ കഴിയാത്തവർക്ക് ഗുണമേന്മയുള്ള വീട് നൽകാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’. ഇത് സാധ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ചതിന് ‘ലാൽകെയേഴ്‌സ് കുവൈറ്റി’നും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. ഈ പദ്ധതിയിലൂടെ, സുരക്ഷിതവും താങ്ങാനാവുന്നതുമായ ഭവനം ആവശ്യമുള്ള കൂടുതൽ പേരെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.’ – മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ സജീവ ഇടപെടലുകളുമായി രം​ഗത്തുണ്ടായിരുന്നു. സർക്കാർ -സ്വകാര്യ, കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്സിജൻ ലഭ്യതയുള്ള 200ലധികം കിടക്കകൾ, വെന്റിലേറ്റർ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകൾ, എക്സ് റേ മെഷിനുകൾ എന്നിവ ഫൗണ്ടേഷൻ നൽകിയിരുന്നു.

Scroll to Top