ഹേയ് സാമി..! പുഷ്‌പയിലെ ഗാനത്തിന് കിടിലൻ ഡാൻസുമായി മാളവിക മേനോൻ

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം രസകരമായ കമന്റുകളുമായി ആരാധകരുടെ പിന്തുണയുമുണ്ട്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു.

മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം നടി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഡാൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പുഷ്‌പയിലെ സാമി ഗാനത്തിനാണ് താരം ചുവട് വെച്ചിരിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top