പൊറോട്ട കഴിക്കേണ്ടത് എങ്ങനെ ? അജുവിനും സാനിയയ്ക്കും ക്ലാസെടുത്ത് നിവിൻ !!

മലയാളികളുടെ പ്രിയ താര താരമാണ് നിവിൻ പോളി.കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിയും സംവിധായകനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.സാനിയ അയ്യപ്പൻ, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ നിവിൻ പോളിക്കൊപ്പം വേഷമിടുന്നത്. ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരങ്ങളാണ് നിവിനും അജു വർഗീസും.ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തിരക്കിലാണ് താരങ്ങൾ.ഈ അവസരത്തിൽ അജു പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പൊറോട്ടയും മട്ടൻ കറിയും ആസ്വദിച്ച് കഴിക്കുന്ന നിവിനെ വീഡിയോയിൽ കാണാം. കൊല്ലം ‘എഴുത്താണിക്കട’ യില്‍ വച്ചാണ് താരങ്ങൾ ആഹാരം കഴിക്കുന്നത്.നിവിന്‍, അജു, സാനിയ എന്നിവരാണ് വീഡിയോയിൽ ഉള്ളത്. എങ്ങനൊണ് പൊറോട്ട കഴിക്കേണ്ടതെന്ന് നിവിൻ സാനിയയ്ക്കും അജുവിനും പഠിപ്പിച്ചു കൊടുക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന.‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു.

Scroll to Top