ആയിരം കോഴിയ്ക്ക് അരകാട, മാരാരെ പോലെ ഗെയിമർ സീസണിൽ വരാൻ പോകുന്നില്ല : കുട്ടി അഖിൽ.

ബിഗ്‌ബോസ് സീസൺ 5 അവസാനദിനങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നാദിറ 52 പോയിന്റുകളോടെ മുന്നേറിയിരിക്കുകയാണ്. ഈ ആഴ്ചയിൽ വിഷ്ണു എവിക്റ്റഡ് ആയി. ആരായിരിക്കും ടൈറ്റിൽ വിന്നർ എന്ന പദവിയിലേക്ക് എത്തുക എന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. പ്രേക്ഷകരുടെ പ്രിയ ഗെയിമറിൽ ഒരാളാണ് അഖിൽ മാരാർ. ഈ സീസണിലെ മികച്ച ജനപിന്തുണ ഇദ്ദേഹത്തിനാണ്. ടോപ് ഫൈവിൽ ഉറപ്പാണ് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മുൻ ബിഗ്‌ബോസ് താരം കുട്ടി അഖിലിന്റെ വാക്കുകൾ ആണ്. മുൻപ് നടന്ന ഒരു ഇന്റർവ്യൂവിൽ അഖിൽ മാറാരെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്. അഖിലിന്റെ വാക്കുകൾ ഇങ്ങനെ,അഖിൽ മാരാരുടെ കുറേ കാര്യങ്ങൾ എനിക്ക് ഇഷ്ടപ്പെടാത്തതുണ്ട്. അക്കാര്യം മുൻപൊരു റിവ്യുവിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളും ഉണ്ട് അഖിലിന്. വളരെ ബ്രില്യന്റ് ആയിട്ടുള്ള ആളാണ് അഖിൽ മാരാർ.

ബ്രില്യന്റ് ​ഗെയിമർ ആണ്. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നല്ലേ ഇത്തവണത്തെ ടാ​ഗ് ലൈൻ. അങ്ങനെ വച്ച് നോക്കുമ്പോൾ ബിബി ഹൗസിലെ ഒരു ഒറിജിനൽ അഖിൽ മാരാർ ആണെന്ന് എനിക്ക് തോന്നി. പുള്ളി വ്യക്തമായ ​ഗെയിം പ്ലാനിലൂടെ ആണ് ​പോകുന്നത്. ആരെ ഫോക്കസ് ചെയ്യണമെന്നും ആരെ ട്രി​ഗർ ചെയ്യിപ്പിക്കണമെന്നും എല്ലാം പുള്ളിക്ക് അറിയാം. കംപ്ലീറ്റ് എന്റർടെയ്നർ ആണ്. ഇങ്ങനെ ഒരാളെ ചിലപ്പോൾ ഇനിയുള്ള സീസണിൽ കിട്ടാൻ പാടായിരിക്കും. കാരണം മുൻകാല സീസണുകൾ എടുത്താലും എല്ലാം കൂടിച്ചേർന്ന ഒരാളെ കിട്ടില്ല. അതിന് പല പല ആൾക്കാർ വേണ്ടിവരും.

പതിനാറ് മത്സരാർത്ഥികൾക്ക് ഒരു അഖിൽ മാരാർ എന്ന് വേണമെങ്കിൽ പറയാം. ഞാൻ പറയുന്നത് മറ്റ് മത്സരാർത്ഥികൾ മോശമാണെന്നല്ല. ശോഭയുമായുള്ള ടോം ആൻഡ് ജെറി കോമ്പോ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതിപ്പോൾ ഇല്ല. വിഷ്ണു ഭങ്കര ബ്രില്യന്റ് ആയിട്ടുള്ള മത്സരാർത്ഥി ആയിരുന്നു. ജുനൈസ്, റെനീഷ, സെറീന അങ്ങനെ കുറിച്ച് പേർ.അഖിലില്‍ നിന്നും എന്റർടെയ്ൻമെന്റ് കിട്ടുന്നുണ്ട്, ഫിസിക്കൽ ​ഗെയിമിലും ബെസ്റ്റ് കിട്ടുന്നുണ്ട്, മൈന്റ് ​ഗെയിമും കിട്ടുന്നുണ്ട്. ഇത്തരത്തിൽ ഒരു ​ഗെയിമറിന് വേണ്ട എല്ലാ ​ഗുണങ്ങളും മാരാരിൽ ഉണ്ട്. ആയിരം കോഴിക്ക് അരക്കാട എന്നൊക്കെ പറയില്ലേ ? അതുപോലെയാണ്.

Scroll to Top