ബ്ലൗസ് ലെസ് കറുപ്പ് സാരിയിൽ ബോൾഡ്‌ ലുക്കിൽ നൈല ഉഷ.

കേരളത്തിലെ മികച്ച അവതാരകമാരില്‍ ഒരാളാണ് നൈല ഉഷ. മോഡലായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്ന നൈല വളരെ വേഗം പ്രേക്ഷക മനസിലേക്കെത്തിയിരുന്നു. മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്കെത്തിയ നൈലയുടെ അരങ്ങേറ്റ സിനിമ കുഞ്ഞനന്തന്റെ കട എന്ന ചിത്രമായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസിലും നൈല അഭിനയിച്ചിരുന്നു.

പിന്നാലെ ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, എന്നിങ്ങനെ പല സിനിമകളിലും നൈല അഭിനയിച്ചിരുന്നു.നൈല വർഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ്.യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം.കഴിഞ്ഞ ദിവസം താരം തനിക്ക് ഗോൾഡൻ വിസ ലഭിച്ച വിവരം അറിയിച്ചിരുന്നു.

അദ്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ പ്രതികരിച്ചിരുന്നു.കൂടാതെ മലയാളി നടിമാരിൽ ആദ്യം ഗോൾഡൻ വിസ കിട്ടുന്ന താരം എന്ന പദവിയും നൈലയ്ക്ക് സ്വന്തം.അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് നൈലയുടെ പുതിയ ഫോട്ടോയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറൽ.കറുപ്പ് സാരിയിൽ സുന്ദരി ആയാണ് താരം ഉള്ളത്.ബ്ലാക്ക് ഹൈലൈറ് ചെയ്ത് ഐമേക്കപ്പും ചെയ്തിരിക്കുന്നു. അദ്നാൻ എൻ അബ്ബാസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.ബ്ലൗസ് എവിടെ പോയി എന്നാണ് കമ്മെന്റുകൾ.

Scroll to Top