നിന്റെ അച്ഛനെന്ന രീതിയില്‍ അഭിമാനിക്കുന്നു; ഫാദേഴ്‍സ് ഡേയിൽ അഖില്‍ മാരാറിന്റെ അച്ഛൻ

ബിഗ്‌ബോസ് സീസൺ 5 അവസാനദിനങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നാദിറ 52 പോയിന്റുകളോടെ മുന്നേറിയിരിക്കുകയാണ്. ഈ ആഴ്ചയിൽ വിഷ്ണു എവിക്റ്റഡ് ആയി. ആരായിരിക്കും ടൈറ്റിൽ വിന്നർ എന്ന പദവിയിലേക്ക് എത്തുക എന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. പ്രേക്ഷകരുടെ പ്രിയ ഗെയിമറിൽ ഒരാളാണ് അഖിൽ മാരാർ. ഈ സീസണിലെ മികച്ച ജനപിന്തുണ ഇദ്ദേഹത്തിനാണ്. ടോപ് ഫൈവിൽ ഉറപ്പാണ് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഫാതെർസ് ഡേ എപ്പിസോഡാണ് ശ്രദ്ധ നേടുന്നത്.മത്സരാര്‍ഥികളുടെ അച്ഛനും പിതൃതുല്യരായി കാണുന്നവരും ആശംസകള്‍ അറിയിക്കുകയായിരുന്നു. മത്സരാര്‍ഥികളും തിരിച്ച് ആശംസകള്‍ നേര്‍ന്നു. അച്ഛന്റെ വാക്കുകള്‍ കേട്ട് ഒരുവേള അഖില്‍ മാരാര്‍ വിതുമ്പുകയും ചെയ്‍തു.

ഞാനും എന്റെ മകനും സുഹൃത്തുക്കളാണെന്ന് അഖിലിന്റെ അച്ഛൻ പറഞ്ഞു . ബിഗ് ബോസില്‍ അഖില്‍ പങ്കെടുത്തത് താനും എന്റെ കുടുംബവും ഒരു ഭാഗ്യമായിട്ട് കാണുന്നു. നിന്റെ അച്ഛനെന്ന രീതിയില്‍ അഭിമാനിക്കുന്നു. ഒരേയൊരു സന്ദേശം അവന്റെ ആരോഗ്യം അവൻ നോക്കണം എന്നതാണ്. ഇത്രയും എത്തിയതില്‍ അച്ഛനെന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ട്. ബിഗ് ബോസിന് നന്ദി രേഖപ്പെടുത്തുന്നുമെന്നായിരുന്നു അഖിലിന്റെ അച്ഛൻ വ്യക്തമാക്കിയത്. അഖില്‍ ഇതുകേട്ട് വികാരഭരിതനാകുകയും ചെയ്‍തു.

ഞാൻ പിറന്നാള്‍ പോലും ആഘോഷിച്ചിട്ടില്ല. അങ്ങനെയുള്ള കുട്ടിക്കാലവും അവസരവും ഉണ്ടായിട്ടില്ല. അവരെ അഭിമാനമഭരിതരാക്കാനായിരുന്നു തന്റെ ശ്രമം. പക്ഷേ അഹങ്കാരിയായ മകനെ അവര്‍ എതിര്‍ത്തു കൊണ്ടേയിരുന്നു.ഒരുപാട് ഞാൻ അടികൊള്ളുമായിരുന്നു. സാറിന്റെ സ്‍ഫടികം സിനിമ പോലെയായിരുന്നു. നന്നായി പഠിച്ചു വന്ന മകൻ നാട്ടില്‍ റൗഡി ആയി. അച്ഛന് ഇപ്പോള്‍ അഭിമാനിക്കാൻ പോന്ന മകനായി എന്ന് കേള്‍ക്കുമ്പോള്‍ ഫാദേഴ്‍സ് ഡേയില്‍ അച്ഛനോടും അമ്മയോടും നീതിപുലര്‍ത്തിയെന്ന് താൻ വിശ്വസിക്കുന്നു.

ഞാൻ എപ്പോഴും ഭാര്യയോട് പറയും കോടിക്കണക്കിന് പൈസ സമ്പാദിക്കുകയല്ല ഭാവിയില്‍ അവരുടെ അച്ഛനെ ഓര്‍ത്ത് അവര്‍ അഭിമാനിക്കാൻ തോന്നുമ്പോഴാണ് ഞാൻ ഒരു നല്ല അച്ഛനായി മാറുന്നത് എന്ന്. അവര്‍ക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടാകുക എന്നതാണ് എനിക്കും ഒരു മകൻ എന്ന നിലയില്‍ ചെയ്യാൻ കഴിയുന്നത്. ബിഗ് ബോസിന് നന്ദി പറയുന്നുവെന്നും അഖില്‍ വ്യക്തമാക്കി.

Scroll to Top