ഓണത്തിന് മാരാരുമായി ഒത്തൊരു താളമേളം, വീഡിയോയുമായി അമൃത സുരേഷ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അമൃത സുരേഷിന്റെ ഫേസ്ബുക് വീഡിയോ ആണ്. വിഡിയോയിൽ ഓണത്തിന്റെ പരിപാടിക്ക് വെച്ച് മാരാരുമായി ഇരിന്ന് താളം പിടിക്കുന്ന വീഡിയോ ആണ്.ഓണത്തിന് മാരാരുമായി ഒത്തൊരു താളമേളം, എന്നാണ് വീഡിയോയ്ക്ക് അമൃത സുരേഷ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് .ബിഗ്‌ബോസ് സീസണുകളിലെ മത്സരാർഥികൾ പങ്കെടുത്ത പരിപാടി ആണിത്.അതിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.


മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു.സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അമൃത സുരേഷ്. വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും വിവിധ പരീക്ഷണങ്ങൾ നടത്തുന്ന ഗായികയ്ക്ക് ആരാധകരും ഏറെയാണ്.

Scroll to Top