രാജ്യത്തിന്റെ ശാസ്ത്രപുരോഗതിയിൽ അഭിമാനം, എന്നെ സംഘിയാക്കാൻ മറക്കാതിരിക്കുക : ഹരീഷ് പേരടി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ചന്ദ്രയാനെ കുറിച്ചാണ് പറയുന്നത്.ശാസ്ത്രപുരോഗതിയിൽ അഭിമാനം കൊള്ളുന്നുവെന്നും സംഘിയാക്കാൻ മറക്കാതിരിക്കുക എന്നും ഹാസ്യരൂപേനെ പറയുന്നു.ഫോട്ടോയ്ക്ക് ഒപ്പം ഹരീഷ് പേരടി കുറിച്ചത് എങ്ങനെ,ചന്ദ്രനിൽ തൊടാൻ പോകുന്ന ചന്ദ്രയാൻ-3 എന്ന എന്റെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിൽ ഞാൻ അഭിമാനം കൊള്ളുന്നു..പ്രാർഥനകളോടെ ..(എന്നെ സംഘിയാക്കാൻ മറക്കാതിരിക്കുക)..

ജയ് ഇന്ത്യാ.നിരവധി പേരാണ് പോസ്റ്റിന് കമ്മെന്റുമായി എത്തിയത്
നടൻ പ്രകാശ് രാജ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു .കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം പ്രകാശ് രാജ് പങ്കുവെച്ചത്.“പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്” എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ് ചർച്ചാ വിഷയമാകുന്നത്.ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിനെ പരിഹസിക്കുന്നത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു. എന്നാൽ, ചന്ദ്രനിൽപ്പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്ന കാർട്ടൂണിന്‍റെ ഒരു ഭാഗം പങ്കുവച്ചതിന് പ്രകാശ് രാജിനെ വിമർശിക്കേണ്ടതില്ലെന്ന് പ്രതികരിച്ചവരുമുണ്ട്.

Scroll to Top