ബിഗ്ബോസ് വീട്ടിൽ നിന്നും അഖിൽ പുറത്തായി, ഇത് പ്രതീക്ഷിച്ചിരുവെന്ന് താരം.

ബിഗ്ബോസ് കടുത്ത വാശിയേറിയ പോരാട്ടവുമായി 8 മത്സരാർഥികളുമായി മുന്നോട്ട് പോകുകയാണ്.റോബിൻ ബിഗ് ബോസ് വീട്ടിൽ നിയമം തെറ്റിച്ചത് കൊണ്ടാണ് പുറത്താക്കപ്പെട്ടത്. എന്നാൽ ജാസ്മിൻ തന്റെ സ്വന്തം ഇഷ്ടപ്രകാരവും പുറത്തു പോയി.റോബിനും ജാസ്മിനും പ്രതീക്ഷിക്കാതെ പുറത്ത് പോയതിനാൽ കഴിഞ്ഞ വീക്കിൽ ആർക്കും നോമിനേഷൻ ഉണ്ടായിരുന്നില്ല. വീക്കിൽ ക്യാപ്റ്റൻസി ടാസ്ക് വിജയിച്ച് ക്യാപ്റ്റൻ ആയത് ധന്യ മേരി വർഗീസ് ആണ്.

എന്നാൽ വീക്കിലി ടാസ്ക്കിലെ ധന്യയുടെ പ്രകടനം കൂടെ നിന്നവരുടെ കാലുവാരുന്ന തരത്തിലുള്ളതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് രം​ഗത്തെത്തിരുന്നു. അത് കഴിഞ്ഞ് ക്യാപ്റ്റൻ ആയത് അഖിൽ ആണ്.വളരെ വാശിയോടെയാണ് ക്യാപ്റ്റൻസി ടാസ്ക് ജയിച്ചത്. എന്നാൽ വാശിയെറിയ ഈ ഗെയിമിൽ നിർഭാഗ്യവഷാൽ അഖിൽ ആണ് പുറത്താക്കപെട്ടത്.ഇത്തവണ റോണ്‍സണോ, വിനയോ ആയിരിക്കും പുറത്ത് പോവുക എന്നായിരുന്നു ഭൂരിഭാഗം ആളുകളുടെ അഭിപ്രായം.

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആയിരുന്നു അഖില്‍ പുറത്തേക്ക് പോയത് .ആരും പ്രതീക്ഷിക്കാത്തവർ തന്നെയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയി കൊണ്ടിരിക്കുന്നത്. എന്നാൽ പുറത്ത് വന്ന ശേഷം തന്റെ എവിക്‌ഷനെ കുറിച്ച് സംസാരിക്കുകയാണ് അഖിൽ. അഖിന്റെ വാക്കുകളിലേക്ക്,കഴിഞ്ഞ 77 ദിവസംകൊണ്ട് ഒരുപാട് പുതിയ അനുഭവങ്ങള്‍ ഉണ്ടായി. സൂരജിനേയും സുചിത്രയെയും പോലെ നല്ല കൂട്ടുകാരെ കിട്ടി.ബിഗ് ബോസ് സീസണ്‍ ഫോറിന്റെ മുക്കാല്‍ഭാഗം കഴിഞ്ഞ ശേഷമാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തു പോകുന്നത്.

അതുകൊണ്ട് വലിയ സങ്കടം ഒന്നുമില്ല. ഇത്രയും നാള്‍ എന്നെ ഷോയില്‍ നിര്‍ത്തിയ പ്രേക്ഷകര്‍ക്കും നന്ദി.അത്ര സൗഹൃദം വേണ്ട എന്ന് തീരുമാനിച്ചിരുന്നു. സൗഹൃദം ഉള്ളതുകൊണ്ട് തന്നെ പല മത്സരാര്‍ഥികളോടും മുഖത്തുനോക്കി പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല.ഒരുപക്ഷേ ഈ എവിക്ഷന്‍ കടന്നിരുന്നുവെങ്കില്‍ 91 ആം ദിവസം ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നു എനിക്ക്.സൂരജ്, ദിൽഷ, ലക്ഷ്മി പ്രിയ, റോൺസൺ,റിയാസ് എന്നിവർ ഫൈനൽ ഫൈവിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു.പ്രേക്ഷകർ സൂരജിനെ ഫൈനൽ ഫൈവിൽ എത്തിക്കണം.

Scroll to Top