ഞാൻ ഗർഭിണിയാണ്, എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് നന്ദി, സന്തോഷം പങ്കുവെച്ച് ചന്ദ്ര ലക്ഷ്മൺ.

ഒരു സമയത്ത് മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ.സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്.ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര പൃഥ്വിയുടെ നായികയായിട്ടായിരുന്നു ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്.സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറുന്നത്വില്ലത്തിയായിട്ടാണ് താരം സ്‌ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ മലയാളി പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്.

ചന്ദ്ര ലക്ഷമണനും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.കഴിഞ്ഞ വർഷം ആയിരുന്നു വിവാഹം.ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം സുഹൃത്തുക്കൾക്കായി വിരുന്നും സംഘടിപ്പിച്ചിരുന്നു.സ്വന്തം സുജാത എന്ന സീരിയയിലെ കേന്ദ്രകഥാപാത്രങ്ങൾ ആണ് ഇവർ. അവർ ജീവിതത്തിലും ഒന്നിക്കാൻ സാധിച്ചു. ഇവരുടെ വിവാഹ ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.വിവാഹ ശേഷവും ഇരുവരും വിശേഷങ്ങളും യൂട്യൂബ് വിഡിയോകളിലൂടെയും പങ്കുവെക്കാറുണ്ട്.

അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് ഇവർ പങ്കുവെച്ച പോസ്റ്റ്‌ ആണ്.മാതാപിതാക്കളാകുവാനൊരുങ്ങുന്നുവെന്ന സന്തോഷം പങ്കുവക്കുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും.തങ്ങൾക്ക് ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്നുവെന്നും ഞാൻ ഗർ‌ഭിണിയാണെന്നും ചന്ദ്ര ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.ഈ ലോകത്തോടും ഞങ്ങളുടെ പേരെന്റ്സിനോടും ഫ്രണ്ട്‌സിനോടും ഞങ്ങളെ ഇഷ്ടപെടുന്ന എല്ലാവരോടും നന്ദി,ഞാൻ ഗർഭിണിയാണ്. എല്ലാവരുടെയും സ്‌നേഹവും സപ്പോർട്ടും ഈ സമയങ്ങളിൽ വേണമെന്നും ചന്ദ്ര കുറിച്ചു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Scroll to Top