മാരാരിന്റെ ഭാര്യയും മക്കളും ബിഗ്‌ബോസ് വീട്ടിലേക്ക്, സന്തോഷത്താൽ കണ്ണ് നിറയ്ക്കും വീഡിയോ.

ബിഗ്ബോസ് സീസൺ 5 ൽ ഫാമിലി ടാസ്ക് നടക്കുകയാണ്.ഇതിൽ ആദ്യം എത്തിയത് ഷിജുവിന്റെ ഭാര്യ പ്രീതിയും മകൾ മുക്സാനുമാണ്. പിന്നീട് നാദിറ റിനീഷ സെറീന എന്നിങ്ങനെ നീളുന്നു. അതിന് ശേഷമാണ് അഖിൽ മാരാരിന്റെ ഭാര്യയും മക്കളും എത്തിയത്. അതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.പ്രധാന വാതിലിലൂടെ ഭാര്യയും മക്കളും വരുന്നത് കണ്ട് നിറചിരിയോടെയാണ് അഖിൽ അകത്ത് നിന്നും ഓടി വരുന്നത്. അച്ഛനെ കണ്ടതോടെ മക്കളും ഓടി അരികിലെത്തി.

മക്കളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയാണ് അഖിൽ. ഈ വീഡിയോ കണ്ട ആരായാലും കരഞ്ഞു പോകും. അത്രയ്ക്ക് ഹൃദ്യം നിറഞ്ഞതാണ് ഈ വീഡിയോ. ഇത്രയും ദിവസങ്ങളായി കുടുംബത്തെ പിരിഞ്ഞു ഇരിക്കുന്ന ഇവരുടെ വേദന പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ്.തങ്കുവും പൊന്നുവും എന്നാണ് മക്കളുടെ പേര്. ഇവർ വീട്ടിലേക്ക് എത്തുന്ന വീഡിയോ അഖിൽ മാരാരിന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥി കൂടിയാണ് അഖില്‍ മാരാര്‍. നിലവില്‍ ഷോയിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയാണ് അഖില്‍. ഷോയില്‍ സ്വന്തം ജീവിത കഥ അവതരിപ്പിക്കുന്ന എന്റൈ കഥയില്‍ അഖിലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവിതത്തിലെ വിഷമം നിറഞ്ഞ സാഹചര്യങ്ങളെ നര്‍മ്മത്തിലായിരുന്നു അഖില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്

video

Scroll to Top