ചിത്രശലഭത്തെ പോലെ പാറിപറന്ന് അനിഖ ; നീല ഗൗണിൽ സുന്ദരിയായി താരം !! ഫോട്ടോസ്

ബാലതാരമായി പ്രേക്ഷക മനസ്സില്‍ കള്ളച്ചിരിയോടെ ചേക്കേറിയ താരമാണ് അനിഖ.2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളം കൂടാതെ തമിഴ് സിനിമകളിലും ശ്രദ്ധേയമാണ്.തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ,വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു.ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്. മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം.അനിഖയുടെ ഏറ്റവും പുതിയ സിനിമയായ കാർത്തി കല്യാണിയുടെ ടീസർ ഈ കഴിഞ്ഞ ദിവസം നടന്നിരുന്നു. മാലിദ്വീപിൽ വച്ചായിരുന്നു ടീസർ ചടങ്ങ് നടന്നത്.അഭിനേതാക്കളായ ഗോവിന്ദ് പദ്മസൂര്യ, അഞ്ജു കുര്യൻ, മിർണ, ശ്രുതി രാമചന്ദ്രൻ, അക്ഷയ് രാധാകൃഷ്ണൻ എന്നിവർക്ക് ഒപ്പം മാലിദ്വീപിൽ വച്ചാണ് ടീസർ അനിഖയും ചേർന്ന് പുറത്തുവിട്ടത്.

മാലിദീപിൽ അവധി ആഘോഷിക്കാൻ പോയതിന്റെ വിഡിയോയും ഫോട്ടോയുമാണ് താരം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ നീല ഗൗണിൽ ഉള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.സ്ലീവെലെസ്സ് ഗൗണിൽ വ്യക്തമല്ലാത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്.വിനാശകരമായ നീല എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.

Scroll to Top