രാജ്യാന്തര യോഗദിനത്തിൽ വൈറലായി എം.എ.യൂസഫലിയുടെ ചിത്രങ്ങൾ !!

ഇന്നലെ രാജ്യാന്തര യോഗ ദിനം ആയിരുന്നു.ഇപ്പോഴിതാ പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി യോഗ ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.വര്‍ഷങ്ങളായി എല്ലാ ദിവസവും യോഗ ചെയ്തുവരുന്ന അദ്ദേഹം രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട ചിത്രങ്ങൾ വൈറലായി.ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹം യോഗ മുടക്കാറില്ല.

നേരത്തെ യോഗ പരിശീലനം നേടിയ 67കാരനായ അദ്ദേഹം അതുകൊണ്ട് തന്നെ എപ്പോഴും ഉൗർജസ്വലനായാണ് കാണപ്പെടുന്നത്.അബുദാബി മുഷ് രിഫിലെ വസതിയിൽ തുറസായ സ്ഥലത്ത് ബുധനാഴ്ച രാവിലെ ചുവന്ന പരവതാനി വിരിച്ച് ശുഭ്രവസ്ത്രധാരിയായ യൂസഫലി യോഗ ചെയ്യുന്ന ചിത്രങ്ങളാണ് സോക്കൽ മീഡിയയിൽ പുറത്തു വന്നത്.

Scroll to Top