ലാലേട്ടൻ മാരാരെ എന്ന് വിളിക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ; അഖിൽ മാരാരുടെ അച്ഛൻ

സോഷ്യൽ മീഡിയയിൽ ബിഗ്‌ബോസ് വിന്നർ ആരാകും എന്നതിനെ സംബന്ധിച്ച ചർച്ചകളാണ് നിറയെ. ഗ്രൂപ്പുകളിൽ ഫാൻ ഫൈറ്റുകളും സജീവമാണ്.മിക്ക പോളുകളിലും വിജയിയായി പ്രവചിക്കപ്പെടുന്നത് അഖില്‍ മാരാരാണ്. തുടക്കത്തില്‍ തന്നെ വിജയിയാകുമെന്ന് പലരും കരുതിയിരുന്ന താരമാണ് അഖില്‍ മാരാര്‍. ആ ഫലത്തില്‍ മാറ്റമൊന്നും വരില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വളരെ മികച്ച പിന്തുണയാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മാരാരിന്റെ അച്ഛന്റെ വാക്കുകളാണ് ;

ജനങ്ങൾ ആണ് എന്റെ മകനെ ഏറ്റെടുത്തിരിക്കുന്നത്.ഈശ്വരന്റെ അനുഗ്രഹത്താൽ അവന് ലഭിക്കുമെന്നാണ് വിശവസിക്കുന്നത്.അവൻ എടുത്ത തീരുമാനങ്ങൾ ഏറ്റവും നല്ല നിലപാടുകളാണ്.ലാലേട്ടൻ മാരാരെ എന്ന് വിളിക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.സന്തോഷം ഞാൻ എല്ലാവരുമായി പങ്കു വെക്കുന്നു.എന്നും അച്ഛൻ പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയോടെ ഇന്ന് അവസാനിക്കുകയാണ്.ആരാകും വിജയി എന്ന പ്രതീക്ഷയിലാണ് ആരാധകർ. നെഞ്ചിടിപ്പോടെയാണ് മലയാളി പ്രേക്ഷാകർ ഗ്രാൻഡ് ഫിനാലെകാണുന്നത്.കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിയോടെ വോട്ടിങ് അവസാനിച്ചു. ടോപ്പ് ഫൈവില്‍ എത്തിയ അഖില്‍ മാരാര്‍, ശോഭ, ഷിജു, ജുനൈസ്, റെനീഷ എന്നിവരില്‍ ഒരാളുടെ കൈയാകും മോഹൻലാൽ ഇന്ന് ഉയർത്തുക.

ബിഗ്ബോസ് വീട്ടിലെ ടോപ് ഫൈവിൽ നിന്നും ആദ്യം എലിമിനേറ്റ് ആയി ഷിജു. പിന്നീട് ഇതാ ശോഭ വിശ്വനാഥ്‌ പുറത്ത് ആയിരിക്കുകയാണ്.സ്റ്റീഫൻ ദേവസ്യ ബിഗ്‌ബോസ് വീട്ടിലേക്ക് വരുകയും ലാലേട്ടൻ ഇദ്ദേഹതെയാണ് ഈ ധൗത്യം ഏല്പിച്ചിരുന്നത്. കണ്ണ് കെട്ടി നിന്ന ഇവരിൽ നിന്നും ശോഭയെ ലാലേട്ടന്റെ അടുത്തേക്ക് കൊണ്ട് പോകുകയായിരുന്നു.

Scroll to Top