അമ്മ പറഞ്ഞത് പോലെ മാരാർ നരി തന്നെ ബിഗ്ബോസ് കപ്പ് ഇങ്ങെടുത്തു.

ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ. പ്രേക്ഷകർ കാത്തിരുന്ന വിജയം.റനീഷ റഹ്മാൻ ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥലം ജുനൈസ് വിപി യും സ്വന്തമാക്കി. ശോഭയും മാരാരും ആയിരുന്നു പ്രേക്ഷകർ പ്രതീക്ഷിച്ച് ഇരുന്നത്.എന്നാൽ ശോഭ 4 സ്ഥാനത്തേക്ക് എത്തി.നിരവധി പേരാണ് അഖിലിന് ഫാൻസ്‌ ആയിട്ട് ഉണ്ടായിരുന്നത്.

ബിഗ്‌ബോസ് വീട്ടിലെ മികച്ച ഒരു മത്സരാർഥി ആയിരുന്നു അഖിൽ. മാരാറിന് നിരവധി ഫാൻസ്‌ പേജുകളും ഒക്കെ ഉണ്ട്. ഇദ്ദേഹത്തിന്റെ ബിഗ്ബോസ് വീട്ടിലെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പ്രേത്യേക സ്ട്രടെജി മനസിൽ കണ്ട് ആണ് ബിഗ്‌ബോസ് വീട്ടിൽ നിന്നത്.ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയോടെ ഇന്ന് അവസാനിക്കുകയാണ്.

ആരാകും വിജയി എന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. നെഞ്ചിടിപ്പോടെയാണ് മലയാളി പ്രേക്ഷാകർ ഗ്രാൻഡ് ഫിനാലെകാണുന്നത്.കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിയോടെ വോട്ടിങ് അവസാനിച്ചു. ടോപ്പ് ഫൈവില്‍ എത്തിയ അഖില്‍ മാരാര്‍, ശോഭ, ഷിജു, ജുനൈസ്, റെനീഷ എന്നിവർ ആയിരുന്നു ടോപ് ഫൈവിൽ എത്തിയിരുന്നത്.

Scroll to Top