‘ഞാനെന്ന സത്യം ബിഗ് ബോസിലൂടെ പുറത്തുവരും’, ഗ്രാൻഡ് ഫിനാലെ വേദിയിൽ മോഹൻലാലിനോട് അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയോടെ ഇന്ന് അവസാനിക്കുകയാണ്.ആരാകും വിജയി എന്ന പ്രതീക്ഷയിലാണ് ആരാധകർ. നെഞ്ചിടിപ്പോടെയാണ് മലയാളി പ്രേക്ഷാകർ ഗ്രാൻഡ് ഫിനാലെകാണുന്നത്.കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിയോടെ വോട്ടിങ് അവസാനിച്ചു. ടോപ്പ് ഫൈവില്‍ എത്തിയ അഖില്‍ മാരാര്‍, ശോഭ, ഷിജു, ജുനൈസ്, റെനീഷ എന്നിവരില്‍ ഒരാളുടെ കൈയാകും മോഹൻലാൽ ഇന്ന് ഉയർത്തുക.ബിഗ്ബോസ് വീട്ടിലെ ടോപ് ഫൈവിൽ നിന്നും ആദ്യം എലിമിനേറ്റ് ആയി ഷിജു. ബിഗ്ബോസ് വീട്ടിലെ ടോപ് ഫൈവിൽ നിന്നും ആദ്യം എലിമിനേറ്റ് ആയി ഷിജു. ഷിജു,അഖിൽ മാരാർ,ജുനൈസ്,റിനീഷ,ശോഭ എന്നിവർ ആണ് ടോപ് ഫൈവിൽ ഉണ്ടായിരുന്നത്.

ബിഗ്ബോസ് ഫിനാലെ നടന്നു കൊണ്ടിരിക്കുകയാണ്.പ്ലാസ്മ ടീവിയുടെ മുന്നിൽ ഇരുന്ന ഇവരുടെ അഞ്ചു പേരിൽ നിന്നും ഷിബുവിനെ കോൺഫെഷൻ റൂമിലേക്ക് വിളിക്കുകയായിരുന്നു.ബിഗ്ബോസ് ഷിജു ഔട്ട്‌ ആയത് അറിയിക്കുകയും കണ്ണ് കെട്ടി ലാലേട്ടന്റെ അടുത്തേക്ക് കൊണ്ട് പോകുകയും ചെയ്തു.ഫേസ്ബുക്കിൽ ബിഗ്‌ബോസ് ഫാൻസ്‌ പേജുകളിൽ എടുത്ത് പറയുന്ന പേരുകൾ ശോഭയുടെയും മാരാരിന്റെയും പേരുകൾ ആണ്. ഇവരുടെ ഫാൻസുകൾ തമ്മിൽ മത്സരമാണ്. വീട്ടിലുള്ള ഫൈനല്‍ ടോപ് ഫൈവിലെ മത്സരാര്‍ഥികളോട് പ്രതീക്ഷകള്‍ എന്തൊക്കെയാണ് എന്ന് മോഹൻലാല്‍ ചോദിച്ചപ്പോള്‍ അഖില്‍ മാരാര്‍ നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഒരായിരം അഭിമാനവും സന്തോഷം തോന്നുന്നു. എത്രയൊക്കെ മൂടിവെച്ചാലും സത്യം പുറത്തുവരുമെന്ന് പറയുംപോലെ ഞാൻ എന്ന സത്യം ഇപ്പോള്‍ ബിഗ് ബോസിലൂടെ പുറത്തുവരാൻ കഴിഞ്ഞുവെന്നാണ് മനസിലായത്. ഞാൻ ജോലിയൊക്കെ കളഞ്ഞ് ഒരിക്കല്‍ സിനിമയിലേക്ക് പോയപ്പോള്‍ ഞാൻ ഖേദിക്കുമെന്ന് എന്റെ ഒരു അധ്യാപകൻ പറഞ്ഞപ്പോള്‍ എന്റെ മറുപടി, ഇല്ല, താൻ ഒരിക്കല്‍ ശോഭിക്കും എന്നായിരുന്നു. കരിയില്‍ നിന്ന് വെട്ടിത്തിളങ്ങുന്ന സ്‍ഫടികമായി തനിക്ക് മാറാൻ കഴിഞ്ഞാല്‍ അഭിമാനമെന്നും മോഹൻലാലിനോട് അഖില്‍ മാരാര്‍ വ്യക്തമാക്കി.

Scroll to Top