അഖിൽ മാരാർ ബിഗ് ബോസ്സിൽ എത്താൻ കാരണം ജോജു ജോർജ് ; അഖിലിന്റെ അമ്മ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയോടെ ഇന്ന് അവസാനിക്കുകയാണ്.ആരാകും വിജയി എന്ന പ്രതീക്ഷയിലാണ് ആരാധകർ. നെഞ്ചിടിപ്പോടെയാണ് മലയാളി പ്രേക്ഷാകർ ഗ്രാൻഡ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.വൈകീട്ട് ഏഴിനാണ് ഗ്രാന്‍റ് ഫിനാലെ നടക്കുന്നത്. കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിയോടെ വോട്ടിങ് അവസാനിച്ചു. ടോപ്പ് ഫൈവില്‍ എത്തിയ അഖില്‍ മാരാര്‍, ശോഭ, ഷിജു, ജുനൈസ്, റെനീഷ എന്നിവരില്‍ ഒരാളുടെ കൈയാകും മോഹൻലാൽ ഇന്ന് ഉയർത്തുക.

സോഷ്യൽ മീഡിയയിലൊക്കെ ഇത് സംബന്ധിച്ച ചർച്ചകളാണ് നിറയെ. ഗ്രൂപ്പുകളിൽ ഫാൻ ഫൈറ്റുകളും സജീവമാണ്.മിക്ക പോളുകളിലും വിജയിയായി പ്രവചിക്കപ്പെടുന്നത് അഖില്‍ മാരാരാണ്. തുടക്കത്തില്‍ തന്നെ വിജയിയാകുമെന്ന് പലരും കരുതിയിരുന്ന താരമാണ് അഖില്‍ മാരാര്‍. ആ ഫലത്തില്‍ മാറ്റമൊന്നും വരില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇപ്പോഴിതാ അഖിൽ മാരാറെ കുറിച്ച് ‘അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമ്മ അഖിലിനെകുറിച്ച് പറഞ്ഞത്.ബിഗ് ബോസ് കപ്പ് അഖിൽ തന്നെ നേടിയെന്നാണ് അമ്മ പറയുന്നത്.

അമ്മയുടെ വാക്കുകൾ ;എല്ലാവരോടും നന്ദിയുണ്ട്.അഖിലിനെ ഇവിടെ വരെ എത്തിച്ചതിന്. ആരോടും ദേഷ്യം വെച്ച് കൊണ്ടിരിക്കുന്ന ആളല്ല അഖിൽ .നിരവധി സർക്കാർ ജോലികൾ ലഭിച്ചുണ്ട്.അമ്പത്തയ്യായിരം രൂപ വരെ ലഭിക്കുന്ന ജോലി ഉപേക്ഷിച്ചത് സിനിമ മോഹം കൊണ്ടായിരുന്നു. ആളുകൾ അറിയുന്ന ഒരാളാകണം എന്നാണ് അഖിലിന്റെ ആഗ്രഹം .ജോജു ജോർജ് ആണ് അഖിൽ മാരാർ ബിഗ് ബോസിൽ എത്താൻ വല്യ പങ്ക് വഹിച്ചത് .അഖിൽ വീട്ടിൽ ഉള്ളത് പോലെ തന്നെയാണ് ബിഗ് ബോസ്സിൽ .ഏത് ജോലി ചെയ്യുന്നതിനും ഒരു മടിയും കാണിക്കാറില്ല.നാട്ടിൽ എല്ലാവര്ക്കും അഖിലിനോട് വല്യ ഇഷ്ടമാണ്.ഇതുവരെ അഖിലിനെ പിന്തുണച്ചതിന് എക്കവരോടും ഒരുപാട് നന്ദിയുണ്ടെന്നും അമ്മ പറഞ്ഞു.

Scroll to Top