വിഷയം ബ്രോ, ഫിനാലെയ്ക്കായി റിനോഷ് ബ്രോ വീണ്ടും ബിഗ്ബോസ് വേദിയിലേക്ക്.

ബിഗ്‌ബോസ് പ്രേമികൾ കാത്തിരുന്ന സമയത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്നലെ അപ്രതീക്ഷിതമായ സ്പോട് എവിക്ഷനിൽ സെറീന ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്ത് ആയി.ശനിയാഴ്ച എപ്പിസോഡിൽ ആയിരുന്നു എവിക്ഷൻ.ടോപ് സിക്സിൽ നിന്നും ടോപ് ഫൈവിലേക്ക്. ഇനി അഖിൽ മാരാർ, റെനീഷ റഹ്മാൻ, ജുനൈസ്, ശോഭ വിശ്വനാഥ്, ഷിജു എന്നിവർ ആണ് ഉള്ളത്.ഇന്ന് വൈകിട്ട് 7 മണിയ്ക്ക് ആണ് ഫിനാലെ എപ്പിസോഡ് ആരംഭിക്കുന്നത്.ഫാൻസ്‌ ഗ്രൂപ്പുകൾ തമ്മിൽ സോഷ്യൽ മീഡിയയിൽ വാക്ക് പോരാണ്.

ആരായിരിക്കും വിജയി എന്നറിയാനുള്ള നിമിഷങ്ങൾ ഇനി ബാക്കി. ഫേസ്ബുക്കിൽ ബിഗ്‌ബോസ് ഫാൻസ്‌ പേജുകളിൽ എടുത്ത് പറയുന്ന പേരുകൾ ശോഭയുടെയും മാരാരിന്റെയും പേരുകൾ ആണ്. ഇവരുടെ ഫാൻസുകൾ തമ്മിൽ മത്സരമാണ്.ബിഗ്‌ബോസ് ഫിനാലെ കാണാൻ മറ്റ് മത്സരാർഥികൾ മുംബൈയിലേക്ക് എത്തുകയുണ്ടായി.ബിഗ്ബോസ് വീട്ടിലേക്ക് ഓരോരുത്തർ ആയി എത്തിയിരുന്നു. എന്നാൽ റിനോഷ് അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ റിനോഷ് എത്തിയ വീഡിയോ ആണ് വൈറൽ ആകുന്നത്.

അതോടെ ആരാധകർ എല്ലാവരും തന്നെ സന്തോഷത്തിലായി.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റിനോഷ് ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അപ്പോഴും താരം തിരികെ ഷോയിലേക്ക് വരുമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാല്‍ ശനിയാഴ്ച വീഡിയോ കോളിലൂടെ ഷോയില്‍ പ്രത്യക്ഷപ്പെട്ട റിനോഷ് ജോർജ് തന്നെ താന്‍ പുറത്തേക്ക് പോവുന്നതായി വ്യക്തമാക്കുകയായിരുന്നു.

Scroll to Top