മോന് തന്നെ ജയിക്കും, പോകുന്ന തലേദിവസവും പൈസ തന്നിട്ടാണ് പോയത്, കണ്ണീരോടെ മാരാരിന്റെ അമ്മൂമ്മ.

സോഷ്യൽ മീഡിയയിൽ ബിഗ്‌ബോസ് വിന്നർ ആരാകും എന്നതിനെ സംബന്ധിച്ച ചർച്ചകളാണ് നിറയെ. ഗ്രൂപ്പുകളിൽ ഫാൻ ഫൈറ്റുകളും സജീവമാണ്.മിക്ക പോളുകളിലും വിജയിയായി പ്രവചിക്കപ്പെടുന്നത് അഖില്‍ മാരാരാണ്. തുടക്കത്തില്‍ തന്നെ വിജയിയാകുമെന്ന് പലരും കരുതിയിരുന്ന താരമാണ് അഖില്‍ മാരാര്‍. ആ ഫലത്തില്‍ മാറ്റമൊന്നും വരില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വളരെ മികച്ച പിന്തുണയാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. മാരാർ ശോഭ എന്നിവർ ആണ് കട്ടയ്ക്ക് നിൽക്കുന്നത് എന്നാണ് പ്രവചനം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മാരാരിന്റെ അമ്മുമ്മയുടെ വാക്കുകൾ ആണ്. അവൻ നല്ല കളിക്കുന്നുണ്ട്. വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. അവന് അമ്മുമ്മ എന്ന് പറഞ്ഞാൽ ജീവനാണ്. പോകുന്ന തലേ ദിവസവും വന്ന് പൈസ തന്നു. മോൻ ഉള്ളത് കൊണ്ടാണ് ഞാൻ ബിഗ്‌ബോസ് കാണുന്നത്. മോൻ തന്നെ ജയിക്കും എന്നാണ് അമ്മുമ്മ പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയോടെ ഇന്ന് അവസാനിക്കുകയാണ്.ആരാകും വിജയി എന്ന പ്രതീക്ഷയിലാണ് ആരാധകർ.

നെഞ്ചിടിപ്പോടെയാണ് മലയാളി പ്രേക്ഷാകർ ഗ്രാൻഡ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.വൈകീട്ട് ഏഴിനാണ് ഗ്രാന്‍റ് ഫിനാലെ നടക്കുന്നത്. കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിയോടെ വോട്ടിങ് അവസാനിച്ചു. ടോപ്പ് ഫൈവില്‍ എത്തിയ അഖില്‍ മാരാര്‍, ശോഭ, ഷിജു, ജുനൈസ്, റെനീഷ എന്നിവരില്‍ ഒരാളുടെ കൈയാകും മോഹൻലാൽ ഇന്ന് ഉയർത്തുക.ശോഭയ്ക്ക് എതിര് എന്ന നിലയില്‍ റെനീഷയെ അവതരിപ്പിക്കുന്ന രീതിയാണ് അഖില്‍ ഫാന്‍സ് നടത്തിയത്.

അതേ സമയം അഖില്‍ വിരുദ്ധ വോട്ടുകള്‍ ആണ് ശോഭ ഫാന്‍സ് ലക്ഷ്യം വച്ചത് എന്നാണ് വിവിധ ഫാന്‍ പോസ്റ്റുകളില്‍ നിന്നും ലഭിക്കുന്ന സൂചന.ജൂനൈസും ഷിജുവും വാങ്ങുന്ന വോട്ടുകളുടെ എണ്ണം അറിയാനും പ്രേക്ഷകർ ആകാംഷയിലാണ്. സെറീന പുറത്ത് ആയതോടെ സറീനയുടെ വോട്ടുകൾ റിനീഷയ്ക്ക് ആകും എന്നാണ് കണക്ക് കൂട്ടലുകൾ.ആരായിരിക്കും വിജയി എന്നതിന്റെ ആകാംഷയിലാണ് പ്രേക്ഷകർ.

video

Scroll to Top