ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ച് മോഹൻലാല്‍; അഖില്‍ മാരാരുടെ കൈ പിടിച്ചു ഉയര്‍ത്തി ലാലേട്ടൻ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ വിജയിയെ പ്രഖ്യാപിച്ചു. ഇത്തവണത്തെ ഷോയുടെ തുടക്കം മുതലേ ജനപ്രീതിയില്‍ ഏറെ മുന്നില്‍ ഉണ്ടായിരുന്ന അഖില്‍ മാരാരുടെ കൈ പിടിച്ചു ഉയര്‍ത്തി ഒടുവില്‍ മോഹൻലാല്‍ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്‍തു.ബിഗ്‌ബോസ് ഫസ്റ്റ് റണ്ണർഅപ്പായി റിനീഷ റഹ്മാൻ. പ്രേക്ഷകരെ ഏറെ മുൻമുനയിൽ നിർത്തിയ നിമിഷങ്ങൾ ആയിരുന്നു ബിഗ്‌ബോസ് സീസൺ 5.അഖിൽ മാരാരും റിനീഷയും ആണ് ടോപ് ടു ലിസ്റ്റിൽ ഉണ്ടയായിരുന്നത്.

അവസാനം ലാലേട്ടൻ ബിഗ്ബോസ് വീട്ടിൽ എത്തിയാണ് ഇവരെ വേദിയിലേക്ക് കൊണ്ട് വന്നത്.എല്ലാവരെയും ടെൻഷനിൽ ആക്കിയ നിമിഷം. സെക്കന്റ്‌ റണ്ണർ അപ്പായി ജുനൈസ് ആണ് തിരഞ്ഞെടുക്കപെട്ടത്.ശോഭ,ഷിജു എന്നിങ്ങനെയാണ് പിന്നീടുള്ള സ്ഥാനങ്ങൾ.ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയോടെ ഇന്ന് അവസാനിക്കുകയാണ്.ആരാകും വിജയി എന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ.

വളരെ ആരാധക പിന്തുണയുള്ള മത്സരാര്‍ഥിയായ അഖില്‍ വിജയിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ പോലെയാണ് ഇത്തവണത്തെ ബിഗ് ബോസില്‍ സംഭവിച്ചത്. എന്നാല്‍ അട്ടിമറി സംഭവിച്ചത് ശോഭയുടെ കാര്യത്തിലാണ് എന്നതില്‍ സംശയമില്ല. നാലാം സ്ഥാനത്തെ ശോഭയ്‍ക്ക് എത്താനായൂള്ളുവെന്നതില്‍ എന്തായാലും ആരാധകര്‍ നിരാശയിലാകും. ഷിജു പ്രതീക്ഷിച്ചതു പോലെ തന്നെ അഞ്ചാം സ്ഥാനത്താണ് എത്തിയത്.

Scroll to Top