തന്റേതായ വ്യക്തിമുദ്രയോടെ ശോഭിച്ച പ്രതിഭ; അഖില്‍ മാരാരെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ. പ്രേക്ഷകർ കാത്തിരുന്ന വിജയം.റനീഷ റഹ്മാൻ ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥലം ജുനൈസ് വിപി യും സ്വന്തമാക്കി.വിന്നർ ആയ ശേഷം അഖിൽ ഹോട്ടലിലേക്ക് വീഡിയോ വൈറൽ ആയിരുന്നു. 50 ലക്ഷം രൂപ ക്യാഷ് പ്രൈസും, മാരുതി സുസുക്കിയുടെ പുതിയ എസ്.യു.വിയുമാണ് അഖില്‍ നേടിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍.

അഖില്‍ മാരാരെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് രമേശ് ചെന്നിത്തലയുടെ അഭിനന്ദനം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :
ദേശീയ കാഴ്ചപ്പാടുള്ള ചിന്തകളും സംഭാഷണങ്ങളും വേണ്ടുവോളം നിറഞ്ഞ വ്യക്തിത്വം, കലാ സാംസ്കാരിക മേഖലയിലും തന്റേതായ വ്യക്തിമുദ്രയോടെ സിനിമാ സംവിധാന രംഗത്തും ശോഭിച്ച പ്രതിഭ.
ഏഷ്യാനെറ്റ് ബിഗ് ബോസ് വിന്നർ അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ…-അദ്ദേഹം കുറിച്ചു.

ഗ്രാന്‍ഡ് ഫിനാലെയ്ക്കു ശേഷം തന്‍റെ ആദ്യ ഫേസ്ബുക്ക് ലൈവുമായി അദ്ദേഹം എത്തി. ഇന്നലെ 4 മണിക്കാണ് ഉറങ്ങാൻ കിടന്നത്. എഴുന്നേറ്റ് ഉടനെ തന്നെ ലൈവിൽ വരണം എന്ന് തോന്നി. എല്ലാം കണ്ടു ഒരുപാട് സന്തോഷം.ഞാൻ ബിഗ്‌ബോസിലേക്ക് വന്നപ്പോഴുള്ള കമ്മെന്റുകൾ കണ്ടിരുന്നു. ഇപ്പോഴും കണ്ടു. ബിഗ്‌ബോസ്സിലെ 80 ശതമാനം വോട്ടുകൾ ഒരാളിലേക്ക് ആയി എന്നത് അവർ എന്നോട് പറഞ്ഞു. വോട്ട് ചെയ്ത എല്ലാവർക്കും നന്ദി, ഞാൻ നാളെ എറണാകുളം വരും. കാണാൻ വരണം എന്ന് പറയില്ല. എല്ലാവരെയും കാണാൻ പറ്റില്ല.ഒരു സ്വാഭാവികമായ തിരക്ക് ജീവിതത്തില്‍ ഉണ്ടാവാനുള്ള സാധ്യത ഞാന്‍ കാണുന്നു – അഖില്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.

Scroll to Top