അപ്പ ഹാജയുടെ മകളുടെ വിവാഹം ആഘോഷമാക്കി കൃഷ്ണകുമാറും കുടുംബവും !!

സീരിയല്‍രംഗത്തുനിന്നും സിനമയിലേക്കു വന്ന താരമാണ് കൃഷ്ണ കുമാർ. നടന്‍ കൃഷ്ണ കുമാറിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.ആദ്യമായി അഭിനയിച്ച ചിത്രം 1994 പുറത്തിറങ്ങിയ കാശ്മീരം ആണ്.മലയാളസിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ തമിഴ് സിനിമയിലും സീരിയലുകളിലും സജീവമായി. ബില്ല 2, ദൈവതിരുമകള്‍, മുഖമൂടി തുടങ്ങിയ തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സിന്ധുവാണ് ഭാര്യ. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് മക്കള്‍. മക്കളെല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.ഉറ്റ സുഹൃത്തും നടനുമായ അപ്പ ഹാജയുടെ മകളുടെ വിവാഹത്തില്‍ കുടുംബസമേതം പങ്കെടുത്ത് കൃഷ്ണകുമാർ.കൃഷ്ണകുമാറും കുടുംബവും പങ്കെടുത്ത വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വർഷങ്ങളായി സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് കൃഷ്ണകുമാറും അപ്പ ഹാജയും.

മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ വിവാഹത്തിനെത്തിയത്.പ്രിയ സുഹൃത്ത് അപ്പ ഹാജയ്‌ക്കൊപ്പമുള്ള പെരുന്നാൾ ആഘോഷത്തിന്റെ ഓർമകളെ കുറിച്ച് ഒരിക്കൽ കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. പെരുന്നാൾ ദിനങ്ങളിൽ ഹാജയ്‌ക്കൊപ്പമായിരിക്കും ഭക്ഷണം കഴിക്കുകയെന്നും ഷൂട്ടിലാണെങ്കിലും ഹാജയുടെ വക സ്പെഷൽ ഭക്ഷണം വീട്ടിലെത്തിക്കുമെന്നും കൃഷ്ണകുമാർ പറയുന്നു.

Scroll to Top