‘പ്രിയപെട്ട മഹേഷിനൊപ്പം’; മഹേഷ് കുഞ്ഞുമോനെ കാണാനെത്തി അഖിൽ മാരാർ !!വിഡിയോ

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മര ണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോൻ ആരോ​ഗ്യം വീണ്ടെടുക്കുന്നു.മുറിവുകളെല്ലാം ഉണങ്ങി തുടങ്ങി. അപകടത്തിൽ ​ഗുരുതരമായി പ രിക്കേറ്റ് ചികിത്സയിലായിരുന്നു താരം. കൈയ്ക്ക് ഒടിവ് ഉണ്ട്.താടിയെല്ലുകളുടെയും പല്ലുകളുടെയും ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്.നിങ്ങള്‍ ആരും വിഷമിക്കണ്ട പഴയതിനേക്കാള്‍ അടിപൊളി ആയി ഞാന്‍ തിരിച്ചു വരും.

അപ്പോഴും നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുകയാണ് എന്നും മഹേഷ്‌ വീഡിയോയിലൂടെ പറഞ്ഞിരുന്നു.ഇപ്പോഴിതാ മഹേഷിനെ കാണാൻ എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് സീസൺ 5 ജേതാവ് അഖിൽ മാരാർ. മഹേഷിന്റെ വീട്ടിലെത്തിയ അഖിലിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘പ്രിയപെട്ട മഹേഷിനൊപ്പം..’ പ്രാർഥനകൾ എന്നാണ് വീഡിയോ പങ്കുവച്ച് അഖിൽ മാരാർ കുറിച്ചത്.

“എല്ലാവരെയും സ്നേഹിക്കുക. ഞാൻ ഒരാളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അയാൾക്ക് ഏറ്റവും വിഷമം വരുന്ന സാഹചര്യത്തിലാണ്. അയാൾ ഹാപ്പി ആയിരിക്കുമ്പോൾ ചിലപ്പോൾ എന്റെ ആവശ്യം വേണമെന്നില്ല”, എന്ന അഖിലിന്റെ വാക്കുകളും വീഡിയോയുടെ പശ്ചാത്തലത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുൻപ് അഖിൽ മാരാരെ മഹേഷ് അനുകരിച്ചിട്ടുണ്ടായിരുന്നു. നിരവധി പേരാണ് അഖിൽ മാരാരുടെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.കഴിഞ്ഞ ദിവസം മഹേഷിന്റെ കൂടെ അപകടം പറ്റിയ ബിനു അടിമാലിയും മഹേഷിനെ വീട്ടിൽ ചെന്ന് കണ്ടിരുന്നു.മഹേഷിന് വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകരുടെ കമന്റുകൾ.

Scroll to Top