അഹാദിക്ഷീക ഫൗണ്ടേഷൻ, പാവപ്പെട്ടവർക്ക് കൈതാങ്ങായി അഹാനയും അനിയത്തിമാരും.

പാവപ്പെട്ടവർക്ക് കൈതാങ്ങായി അഹാനയും അനിയത്തിമാരും. അഹാദിക്ഷീക ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സഹായസംഘടന തുടങ്ങി. പാവപ്പെട്ട കുട്ടികളുടെ പഠനവും സ്ത്രീകളുടെ ജോലിയ്ക്ക് വേണ്ടിയുമാണ് ഇവർ ഇത് തുടങ്ങിയത്. അഹാനയുടെയും അനിയത്തിമാരുടെയും പേരിന്റെ ആദ്യ അക്ഷരം കൊണ്ടാണ് ഈ പേര് എടുത്തത്.ചേച്ചിയുടെ ആശയത്തിന് പങ്കുചേരാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് സഹോദരിമാർ. ഇങ്ങനെ ഒരു ഓർഗാനൈസേഷനിലൂടെ സഹായിക്കാൻ എളുപ്പം ആയിരിക്കും.

ഇങ്ങനെ ഒരു ഫൗണ്ടേഷനിൽ ഭാഗമായതിൽ വളരെയേറെ സന്തോഷിക്കുന്നു എന്നും ഇവർ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരൻ ആണ് ഇത് ഉത്ഘാടനം ചെയ്തത്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഇതിനയുള്ള പേജുകൾ ഉണ്ട്.കൃഷ്ണകുമാറിന്റെ മക്കളെല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.കൃഷ്ണ സിസ്‌റ്റേഴ്‌സ് എന്ന് വിളിപ്പേരുള്ള സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരരായ നാല് പെണ്‍കുട്ടികളുടെ അമ്മയാണ് സിന്ധു കൃഷ്ണകുമാർ.ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.

ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

Scroll to Top