വിവാഹശേഷം ജീവിതത്തിലെ പുതിയ സന്തോഷ വാർത്തയുമായി മാളവിക കൃഷ്‌ണദാസ്‌ ; ആശംസയുമായി ആരാധകർ !!

മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷരുടെ പ്രിയ താരമാണ് മാളവിക കൃഷ്ണദാസ്.അടുത്തിടെയാണ് മാളവികയുടെ വിവാഹം. തേജസ് ജ്യോതിയാണ് വരന്.ഡാൻസർ, അവതാരക, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയിട്ടുണ്ട് താരം.മെക്കാനിക്കൽ എഞ്ചിനിയറായ തേജസ് ജ്യോതി റിയാലിറ്റി ഷോ താരം കൂടിയാണ്. മാളവിക വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴിയാണ് മാളവിക അറിയിച്ചത്.മഴവിൽ മനോരമയിലെ ‘നായികാ നായകൻ’ എന്ന പരിപാടിയിലെ മാളവികയുടെ സഹ മത്സരാർഥിയായ തേജസാണ് വരൻ.

വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം താരം തന്ററെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.തന്റെ എല്ലാ വിശേഷങ്ങളും മാളവികയും തേജസും യുട്യൂബ് ചാനലിലൂടെ പങ്കുവെക്കക്കാറുണ്ട്.വിവാഹ ശേഷം ഇരുവരും തായ്‌ലൻഡിലും ദുബായിയിലും ഒക്കെ പോയിരുന്നു.അവിടെ നിന്നുള്ള വിഡിയോയും’പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ പുതിയ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മാളവിക.

തന്റെ യുട്യൂബ് ചാനലിൽ 1 മില്യൺ സബ്സ്ക്രൈബേർസ് ആയ സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.10 ലക്ഷം ആളുകളുള്ള ഒരു കുടുംബമായി മാറിയതിന് എല്ലാവര്ക്കും നന്ദിയും മാളവിക കുറിച്ചു.തന്റെ യാത്രയിൽ കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ഇനിയും ഇത് തുടരണമെന്നും മാളവിക കുറിച്ചു.എല്ലാത്തിനും കൂടെ നിന്ന ഭർത്താവിനും മാളവിക പ്രത്യേകം നന്ദി പറയുന്നുണ്ട്.നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്.

Scroll to Top