പ്രകൃതി വളരെ സുന്ദരമാണ്; ഭാവി വരൻ പകർത്തിയ ഫോട്ടോ പങ്കുവെച്ച് അമേയ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു.

അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈ കഴിഞ്ഞ ദിവസമാണ് അമേയ തന്റെ ജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നത്.തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന കാര്യമാണ് അമേയ അറിയിച്ചത്. പരസ്പരം മോതിരമിട്ട് വിവാഹ നിശ്ചയം നടന്നു. പക്ഷേ വരനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിരുന്നില്ല. വരന്റെ മുഖം കാണിച്ചില്ല. അമേയയ്ക്ക് ഒപ്പം വരൻ തിരിഞ്ഞു നിൽക്കുന്ന ഒരു ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. ഒടുവിൽഭാവി വരന്റെ മുഖം കാണിച്ച് ഒപ്പം നിൽക്കുന്ന ഫോട്ടോ അമേയ പുറത്തിവിട്ടിരുന്നു.കിരൺ കട്ടിക്കാരൻ എന്നാണ് അമേയയുടെ ഭാവിവരന്റെ പേര്.

ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.ഭാവി വരൻ പകർത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഈ പ്രകൃതി വളരെ സുന്ദരമാണ്… ഈ ക്യാപ്ഷൻ വായിക്കുന്ന നിങ്ങളോരോരുത്തരും പോലെ.എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്.കർണാടകയിലെ കൂർഗിൽ ആണ് താരം ഇപ്പോൾ.പ്രകൃതി ഭംഗി ആയ സ്ഥലത്ത് ഇരിക്കുന്ന ചിത്രമാണ്’താരം’പങ്കുവെച്ചത്.ഇരുവരും അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് താരം കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത്.

Scroll to Top