സ്പെല്ലിങ് തെറ്റാണെന്ന് അറിയാമെങ്കിലും, അച്ഛനും അമ്മയ്ക്കും വിവാഹവാർഷിക സമ്മാനം നൽകി പ്രിഥ്വിയുടെ മകൾ ആലി.

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് പൃഥ്വിരാജിന്റെ മകൾ അല്ലി. പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ട്.വളരെ വേഗമാണ് അവ വൈറല്‍ ആകാറ്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്.

ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മ ര ണം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അലംകൃതയുടെ ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന പുസ്തകം പുറത്തിറങ്ങിയത്. നിരവധി പേരാണ് പുസ്തകം ആവശ്യപ്പെട്ടത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ മകൾ ആലി വരച്ച ചിത്രവും കുറിപ്പുമാണ്. കഴിഞ്ഞ ദിവസം പ്രിഥ്വിരാജിന്റെയും സുപ്രിയയുടെയും പതിനൊന്നം വിവാഹ വാർഷികം ആയിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.പ്രിത്വിരാജുവും സുപ്രിയയും ആലിയും അടങ്ങുന്ന ചിത്രം വരക്കുകയും അതുപോലെ തന്നെ ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ അറിയിക്കുകയുമാണ്.ആനിവേഴ്സറിയുടെ സ്പെല്ലിങ് തെറ്റാണെന്നറിയാമെന്നും ഇത് നിങ്ങളുടെ പതിനൊന്നാം വിവാഹ വാർഷികമാണെന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്നും കുറിപ്പിൽ പറയുന്നു.ഇൻസ്റ്റാഗ്രാമിൽ ഈ ഫോട്ടോകൾക്ക് ഒപ്പം സുപ്രിയ കുറിച്ചത് ഇങ്ങനെ,ആനിവേഴ്സറിയുടെ സ്പെല്ലിങ് തെറ്റിയാലും ആലി ഉദ്ദേശിച്ചത് വളരെ ശരിയാണ്. സുപ്രിയയുടെ ഈ പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറൽ ആണ്. അലിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.

Scroll to Top