ലൂക്കയ്‌ക്കൊപ്പം ആനിവേഴ്സറി സ്പെഷ്യൽ കേക്ക് മുറിച്ച് മിയയും അശ്വിനും.

രാജസേനൻ സംവിധാനം ചെയ്ത സ്മാൾ ഫാമിലിയിലൂടെ സിനിമയിലേക്ക് വന്ന താരമാണ് മിയ ജോർജ്.അതിന് മുൻപ് സീരിയയിലൂടെയും പ്രേക്ഷർക്ക് പരിചിതമായി.ചേട്ടായീസ് എന്ന ചിത്രമാണ് നായിക പദവി നൽകുന്നത്.തുടർന്ന് നിരവധി ചിത്രങ്ങൾ ചെയ്തു.മിയ പാല അല്‍ഫോന്‍സ കോളജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളജില്‍ നിന്നു മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു.സെപ്തംബര് 12 ന് ആയിരുന്നു മിയ ജോർജും എറണാകുളം സ്വദേശിയായ അശ്വിൻ ഫിലിപ്പും മിയയും തമ്മിലുള്ള വിവാഹം നടന്നത്.അമ്മയായ സന്തോഷം പങ്കുവെച്ചിരുന്നു താരം. ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.

ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്. ഒരു മാസം മുൻപ് പാലായിലെ മാർസ്ലീവാ മെഡിസിറ്റിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഇൻസ്റ്റഗ്രാമിലൂടെയാണ് പൊന്നോമനയുമൊത്തുള്ള ചിത്രവും സന്തോഷവും ദമ്പതികൾ ആദ്യമായി പങ്കുവച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. താൻ ഗർഭിണി ആണെന്നുള്ള ഒരു വിവരവും മിയ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ആ സമയങ്ങളിൽ ഫോട്ടോകളും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.കുഞ്ഞ് ജനിച്ചതിന് ശേഷം എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ ആണ്.താരം തന്റെ വിവാഹവാഷികം ആഘോഷിക്കുന്ന വീഡിയോ ആണ് ആരധകർക്കായി പങ്ക് വെച്ചിരിക്കുന്നത്. മിയ ഭർത്താവിനും മകൻ ലുക്കക്കും ഒപ്പം കേക്ക് മുറിച്ചു സന്തോഷിക്കുന്ന നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്. താരത്തിന്റെ സന്തോഷത്തിൽ പങ്ക് ചേർന്ന് നിരവധി ആരാധകരാണ് കമന്റ് രേഖപ്പെടുത്തുന്നത്.

Scroll to Top