ആലിയും സോറോയും, പ്രേക്ഷകർ കാത്തിരുന്ന മകളുടെ ചിത്രം പങ്കുവെക്കാൻ തുടങ്ങി സുപ്രിയ മേനോൻ.

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മ ര ണം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ മകൾ ആലിയുടെയും വളർത്തുനായ സോറോയുടെയും ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തത്.ശനിയാഴ്ച രാവിലെ എടുത്ത ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.മകളുടെ ഫോട്ടോസ് ഒന്നും തന്നെ താരങ്ങൾ പങ്കുവെക്കാറില്ല.

മുഖം വ്യക്തമായി കാണാൻ കഴിയാത്ത ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്യുന്നത്.അതുകൊണ്ട് തന്നെ ആലിയുടെ ഫോട്ടോസ് കാണാൻ ആരാധകർക്ക് തിടുക്കം ആണ്.കഴിഞ്ഞ ദിവസം ദുൽഖറിന്റെ മകൾ മറിയത്തിനോടൊപ്പം ആലി ഇരിക്കുന്ന ഫോട്ടോ പോസ്റ്റ്‌ ചെയ്തിരുന്നു. അതിനും നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്

Scroll to Top