മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവിനും കുഞ്ഞ് പിറന്നു

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ സച്ചിന്‍ ദേവിനും പെണ്‍കുഞ്ഞ് പിറന്നു.തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു പ്രസവം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആര്യയുടെ പിതാവ് വിശദമാക്കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി വീട്ടുകാര്‍ അറിയിച്ചു.

2022 സെപ്തംബറിലായിരുന്നു ഇവരുടെ വിവാഹം. സിപിഎമ്മിന്‍റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാർത്തകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രം സൃഷ്ടിച്ച ആര്യയും സി.പി.എമ്മിന്റെ യുവ എം.എല്‍.എയായ സച്ചിനും പ്രണയത്തിലൂടെ ഒന്നിക്കുകയായിരുന്നു.

2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ നിന്നാണ് സിച്ചിന്‍ ദേവ് വിജയിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ് സച്ചിന്‍.

Scroll to Top