ചമയവിളക്ക് എടുത്ത് ‘സുന്ദരി’ക്കുട്ടികളായ മക്കളുടെ വിഡിയോ പങ്കുവച്ച് അമ്പിളി ദേവി !!

മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ രംഗത്ത് ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.2009 മാർച്ച് 27 ന് തിരുവനന്തപുരം സ്വദേശിയും സിനിമാ-സീരിയൽ ക്യാമറാമാനായിരുന്ന ലോവലുമായി വിവാഹം നടന്നുവെങ്കിലും അടുത്തകാലത്ത് അവർ വിവാഹ മോ ചിതരായി. പിന്നീട് സീരിയൽ നടനും മുൻകാല താരം ജയൻറെ സഹോദരൻറെ മകനുമായ ആദിത്യൻ ജയൻ അവരെ വിവാഹം കഴിച്ചു.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.ആദിത്യനുമായുള്ള വിവാഹ മോചനവും എല്ലാം തന്നെ വാർത്തകളിൽ ഇടംനേടിയിരുന്നു.ഇപ്പോഴിതാ, പെൺവേഷം കെട്ടിയ തന്റെ ആൺമക്കൾ കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ ചമയവിളക്കേന്തി നിൽക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും അമ്പിളി ദേവി പങ്കുവെച്ചിരിക്കുകയാണ്.

തന്റെ രണ്ട് ആണ്‍ മക്കളെയും നേര്‍ച്ചയുടെ ഭാ ഗമായിട്ടാണ് താരം പെണ്‍വേഷം കെട്ടിച്ച്‌ വിളക്കെടുക്കാന്‍ എത്തിച്ചത്. ‘കൊറ്റന്‍കുളങ്ങര ദേവിയുടെ മുന്നില്‍ മക്കളുടെ ചമയവിളക്ക്’ എന്ന തലക്കെട്ടോടെയാണ് അമ്പിളി ദേവി ചിത്രങ്ങള്‍ പങ്കുവെച്ചത്.ആഭരണങ്ങള്‍ അടക്കമുള്ള ചമയങ്ങളെല്ലാം അണിഞ്ഞ് സുന്ദരികളായി നില്‍ക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു.

Scroll to Top