രണ്ടു പെൺകുട്ടികളുടെ അച്ഛനായതിനു ശേഷം; ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു

മലയാളികളുടെ പ്രിയ നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. കോമഡി കഥാപാത്രങ്ങൾക്ക് പുറമേ ക്യാരക്ടർ റോളുകളിലും താരം തിളങ്ങി നിൽക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. സിനിമയെന്നോണം തന്റെ കുടുംബത്തെയും വളരെയധികം സ്നേഹിക്കുന്ന പക്രു മകൾക്ക് കൊടുക്കുന്ന സമ്മാനങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മുൻപ് മകൾ ദീപ്തകീർത്തിക്ക് ഒരു നായക്കുട്ടിയെ സമ്മാനിക്കുന്ന വീഡിയോ ഏറെ വൈറൽ ആയിരുന്നു.2005 ൽ അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്.

അടുത്താണ് താരത്തിന് രണ്ടാമതും പെൺകുഞ്ഞ് ജനിച്ചത്.ആദ്യത്തെ മകളായ ദീപ്ത കീർത്തി കുഞ്ഞിനെ എടുത്തുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പക്രു സന്തോഷവാർത്ത പങ്കുവെച്ചത്.ചേച്ചിയമ്മ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പങ്കുവെച്ച പോസ്റ്റാണ്. തന്റെ രണ്ടു പെണ്മക്കൾക്കുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. രണ്ടു പെണ്മക്കളുടെ അച്ഛനായതിനു ശേഷമുള്ള ആദ്യ ഫാദേഴ്‌സ് ഡേ ആയതിനാൽ തന്നെ ഇതൊരല്പം സ്പെഷ്യൽ ആണെന്നാണ് താരം പറയുന്നത്.

ഇന്നിപ്പോൾ ഫാദേഴ്‌സ് ഡേയിൽ തന്റെ മൂത്തമകൾ തനിക്ക് ഒരിക്കൽ നൽകിയ സമ്മാനത്തെ കുറിച്ചും പക്രു മനസ്സ് തുറന്നിരിക്കുകയാണ്. മകൾ എൽെകജിയിൽ പഠിക്കുന്ന സമയത്ത് ആ സ്കൂളിലെ പരിപാടിയിൽ വിശിഷ്ടാതിഥിയായി ഞാൻ പോയിരുന്നു. അന്ന് ഉദ്ഘാടനത്തിന് ശേഷം മകളുടെ ഡാൻസ് ഉണ്ടായിരുന്നു. എന്റെ മുന്നിൽ വച്ച് അന്നു അവൾ സ്റ്റേജിൽ കയറി ഡാൻസ് ചെയ്തു. അച്ഛനെന്ന നിലയിൽ അന്ന് ഒരുപാട് സന്തോഷം തോന്നി.

Scroll to Top