കൊടുംകാറ്റിന് മുൻപുള്ള ശാന്തത, അത് എന്താണെന്ന ചോദ്യവുമായി ആരാധകർ.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്.താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു.അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ പലതും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴി വെക്കറുണ്ട്. അതിനെല്ലാം കാരണം വസ്ത്രധാരണം തന്നെയാണ്.

എന്നാൽ അതൊന്നും തന്നെ അമേയ കാര്യമാക്കാറുമില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോസ് ആണ്.റെഡ് ഷോർട് ഔട്ട്‌ ഫിറ്റിലാണ് താരം.കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത..!” എന്ന ക്യാപ്ഷനോടെയാണ് അമേയ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.

ഒരു ഡാൻസ് വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുന്നോടിയായി എടുത്ത ചിത്രങ്ങൾ ആണെന്നും ആരാധകരോട് അതിന് വേണ്ടി കാത്തിരിക്കുകയും വേണമെന്നും അമേയ പറയുന്നു. ഫോട്ടോകൾക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top