മാറിലെ തുണി മാറി കിടന്നാൽ കണ്ണോടിക്കാത്ത സദാചാരവാദികൾ ഉണ്ടോ ? ; അമേയ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു.

അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളുടെ അടിക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . ‘സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ…?!’: ഗ്ലാമർ ചിത്രം പങ്കുവച്ച് അമേയ കുറിച്ചു. അമേയയുടെ ചിത്രത്തിന് നിരവധിപേരാണ് കമന്റുമായി എത്തുന്നത്. എല്ലാ കമന്റിനും നടി മറുപടിയും നൽകുന്നുണ്ട്.വാലന്റൈൻസ് ആശംസകൾ നേർന്ന് കൊണ്ട് താരം കുറിച്ചതും ആരാധകർ ഏറ്റെടുത്തിരുന്നു.

“വാലന്റൈൻസ് ഡേയെകുറിച്ച പറയുമ്പോൾ ..മ്മ് ..നമുക്ക് ചുറ്റും 3 തരം ആളുകൾ ഉണ്ട്..ഒന്ന് പ്രണയിക്കുന്നവർ ..രണ്ട് പ്രണയിക്കാൻ പോകുന്നവർ , ഇനി 3 ആമത് ഒരു കൂട്ടരുണ്ട് …ഒന്നും ശരിയാകാത്തവർ ,എന്നെങ്കിലും ഒരാൾ വരുമെന്ന് പ്രതീക്ഷിക്കുന്നവർ .ഞാനൊക്കെ ആ ടൈപ്പാ..ബാക്കി കണ്ണീർ തുടച്ചിട്ട് പറയാം ..!!”എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് അമേയ കുറിച്ചത്.

Scroll to Top