സെലിബ്രിറ്റി ആയിട്ട് ബദാം വിൽക്കാൻ ഇറങ്ങുന്നത് ശരിയല്ലല്ലോ, 10 പേരടങ്ങുന്ന കുടുംബത്തിന്റെ പട്ടിണി മാറി : ഭൂപൻ ഭട്യകർ.

റീൽ വീഡിയോകൾ എടുത്തു നോക്കിയാൽ 10 ൽ ഒരു 7 വിഡിയോയും കച്ചബദാം ആണ്.പാട്ട് വമ്പൻ ഹിറ്റ് ആയിരിക്കുകയാണ്.എന്നാൽ പലർക്കും ഈ പാട്ട് എങ്ങനെയുണ്ടായെന്നും സിനിമയിലെ ആണോ എന്നൊന്നും അറിയില്ല. അതൊന്നുള്ള അന്വേഷണത്തിലാണ്.3.5 ലക്ഷം റീൽ വീഡിയോ ആണ് ഇതിനോടകം തന്നെ കച്ചബദമിന് ഉള്ളത്.എന്നാൽ കച്ചബദം വന്ന വഴി ഇങ്ങനെ,ബംഗാളിലെ കരാൾജൂർ എന്ന ഗ്രാമവാസിയാണ് ഭൂപൻ ഭട്യാകർ. ബദാം വിൽപനയാണ് കക്ഷിയുടെ വരുമാനമാർഗം. ഒരുചാക്കുനിറയെ ബദാം ബൈക്കിനുപിന്നിൽ കെട്ടിവച്ച് കക്ഷി രാവിലെത്തന്നെ യാത്ര തുടങ്ങും. ഗ്രാമങ്ങളിൽ ചെന്ന് ബദാം വിൽക്കും.വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളും ആക്രിയുമൊക്കെയാണ് പകരം വാങ്ങുന്നത്.

തന്റെ ബദാം വിൽപനയിലേക്ക് ആളുകളെ ആകർഷിക്കാനാണ് കക്ഷി പാട്ടുപാടി തുടങ്ങിയത്. ബദാമിനെക്കുറിച്ചുള്ള പാട്ട് കേൾക്കുന്നവരെ എളുപ്പത്തിൽ വീഴ്ത്തും.ആരോ ഒരാൾ ഈ പാട്ട് മൊബൈലിൽ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു. പാട്ട് കേറിയങ്ങു കൊളുത്തി. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയതോടെ കച്ചാബദം വേറെ ലെവലായി മാറി.മൂന്ന് മാസം മുന്‍പ് വരെ 10പേരടങ്ങുന്ന എന്‍റെ കുടുംബം വന്‍ ദാരിദ്രത്തിലായിരുന്നു. അങ്ങനെ സ്ഥിതി പെട്ടെന്നു മാറിയത്. കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കംപനി ഒരു ലക്ഷം രൂപയുടെ ചെക്ക് തന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഞാന്‍ ബദാം വില്‍പ്പന നിര്‍ത്തുന്നു.

പുറത്ത് പോയാല്‍ ആരെങ്കിലും തന്നെ പിടിച്ചുകൊണ്ട്പോകുമെന്ന് അയല്‍വാസികള്‍ പറഞ്ഞെന്നും ഭൂപന്‍ പറഞ്ഞു. ആര്‍ടിസ്റ്റായും നിങ്ങളില്‍ ഒരാളായും ഞാനുണ്ടാകും. സെലിബ്രിട്ടിയായിട്ട് ഞാന്‍ ബദാം വില്‍ക്കാനിറങ്ങുന്നത് ശരിയലല്ലോ എന്നും അദ്ദേഹം പറഞ്ഞു.ബോളിവുഡ് മുതൽ മലയാളസിനിമയിലെ താരങ്ങള്‍ വരെ കച്ചാബദം പാട്ടിനു ചുവടുവച്ചു റീൽസുണ്ടാക്കുന്ന തിരക്കിലാണ്. ഇതിനിടെ പാട്ടിന് ഉർഫി ജാവേദ് ബാക്ക്‌ലെസ് ടോപ്പണിഞ്ഞ് അൽപവസ്ത്രധാരിണിയായി ചുവടുവച്ചത് സമൂഹമാധ്യമങ്ങളിൽ വി വാദമാവുകയും ചെയ്തു.

പാട്ടൊക്കെ ഹിറ്റായി എന്നാൽ ഭൂപൻ അറിഞ്ഞത് ഏറെ വൈകിയാണ്. താൻ പാടിയ പാട്ട് ഉപയോഗിച്ച് എല്ലാവരിലും പ്രയോജനം കാണുന്നു. എന്നാൽ തനിക്കൊട്ടും ഇത് കൊണ്ട് നല്ലത് കണ്ടതുമില്ല.അതോടെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. എന്നാൽ ഒരാഴ്ചയ്ക്കകം ഏക്താരാ എന്ന യൂട്യൂബ് ചാനലിൽ ഭൂപൻ തന്നെ ചുവടുവച്ച റാപ് വേർഷൻ പുറത്തിറങ്ങി. ഇതോടെ ഭൂപനും ഹിറ്റ്, ഭൂപന്റെ ബദാമും ഹിറ്റ്. ഇതുകൊണ്ട് കച്ചവടം വർധിച്ചു എന്ന് ഭൂപൻ പറയുന്നെങ്കിലും തനിക്കും കുടുംബത്തിനും സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം കിട്ടിയിരുന്നെങ്കിൽ എന്നാണ് ഇദ്ദേഹം ആഗ്രഹം പറഞ്ഞത്,

VIDEO

Scroll to Top