സിനിമയെ വിമർശിച്ചവർ പോലും നല്ല അഭിപ്രായം എഴുതുന്നു, ദുബായ് എക്സ്പ്പോയിലെ ആദ്യ മലയാളചിത്രം മേപ്പടിയാൻ : വൈറൽ കുറിപ്പ്.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്,അജു വർഗീസ്, അഞ്ജു കുര്യൻ, കലാഭവൻ ഷാജോൺ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2020 അവസാനത്തോടെ ഈരാറ്റുപേട്ടയിൽ ചിത്രീകരണം നടന്നു. 2022 ജനുവരി 14 ന് ചിത്രം റിലീസ് ചെയ്തു.ചിത്രത്തിൽ സേവാ ഭാരതി ആംബുലൻസ് ഉപയോഗിച്ചതും ക്രസ്ത്യൻ, മുസ്ലിം ആചാരങ്ങൾ പാലിച്ചു ജീവിക്കുന്ന വിശ്വസികളായ കഥാ പത്രങ്ങളെ മോശമാക്കി ചിത്രീകരിച്ചതും വിവാദമായിരുന്നു. എന്നാൽ ചിത്രം ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചു.എന്നാൽ ഇപ്പോൾ ആമസോൺ പ്രൈമിൽ ചിത്രം വന്നിരിക്കുകയാണ്. മികച്ച അഭിപ്രായം ആണ് നേടുന്നത്. ഈ അവസരത്തിൽ അന്ന് ചിത്രത്തെ വിമർശിച്ചവർ പോലും നല്ല അഭിപ്രായം എഴുതുകയാണ് എന്ന് പറയുന്നത് റെജിൻ ജസ്റ്റസ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,മേപ്പടിയാൻ എന്ന ചിത്രം റിലീസ് ആയ ജനുവരി 14 ആം തിയതി ആദ്യദിനം ആദ്യ ഷോ തന്നെ കണ്ട ഒരാളാണ് ഞാൻ..അന്ന് കണ്ട ഉടനെ തിയറ്ററിൽ നിന്നിറങ്ങി വന്നപ്പോൾ സിനിമയെ പറ്റി എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയും.,സിനിമയെപ്പറ്റിയുള്ള എന്റെ Review ഞാൻ പോസ്റ്റ് ആയി ഇടുകയും അത് ഉണ്ണിയേട്ടൻ Share ചെയ്യുകയും ചെയ്തിരുന്നു..മേപ്പടിയാൻ എന്ന സിനിമ വളരെ ഇഷ്ടം ആകുകയും അത് പലരോടും Share ചെയ്യുകയും ചെയ്തിരുന്നു..! പക്ഷെ അന്ന് ഈ ചെറിയ ചിത്രത്തെ ചുറ്റിപ്പറ്റി വലുതായ രീതിയിൽ ഒരു കാര്യവുമില്ലാതെ Hate Campaign നടക്കുകയും., സിനിമയെ തകർക്കുന്ന രീതിയിൽ ഒരുകൂട്ടം ചിലർ Degrade ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ വെള്ളിയാഴ്ച ആമസോൺ പ്രൈമിൽ റിലീസ് ആയ മേപ്പടിയാൻ വലുതായ രീതിയിൽ പ്രേക്ഷകപ്രീതി ഏറ്റ് വാങ്ങി വിജയകരമായി മുന്നോട്ട് പോകുകയാണ്.. അതിലുപരി ആമസോണിന്റെ തന്നെ Top 10 Movies In India- ൽ 6 ആം സ്ഥാനം ഈ വാരം നേടി എല്ലായിടത്തു നിന്നും നല്ല അഭിപ്രായങ്ങൾ നേടി മുന്നോട്ട് പോകുന്നത് കാണുമ്പോൾ വലിയ സന്തോഷം.!

ഏറ്റവും സന്തോഷം തരുന്നത് ഫ്രണ്ട്ലിസ്റ്റിലെ ചിലർ Msg അയച്ചും വിളിച്ചും ടാഗ് ചെയ്തും മെൻഷൻ ചെയ്തും പടത്തെ പറ്റി എന്നോട് നല്ലത് പറയുന്നതാണ്.അതൊക്കെ വളരെ സന്തോഷം തോന്നി..അന്ന് പടം കാണാതെ ആരൊക്കെയോ മോശം പറഞ്ഞു കേട്ട് വിമർശിച്ചവർ പോലും ഇന്ന് പടത്തെ കുറിച്ച് നല്ല വാക്കുകൾ എഴുതി ഇടുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം..! ഒരു കാര്യം എല്ലാവരോടും കൂടി പറയാനുണ്ട്.. നമ്മൾ സ്വന്തമായി കണ്ട് വിലയിരുത്തൽ നടത്തേണ്ടതാണ് ഓരോ സിനിമയും..മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അല്ല മറിച്ച് സ്വയമേ കണ്ട് വിലയിരുത്തുക ഓരോ സിനിമയും. ഒരു അവകാശവാദവും ഇല്ലാതെ വന്ന ഈ കൊച്ചു ചിത്രത്തെ എന്തിനാണ് പലരും തകർക്കാൻ ശ്രെമിച്ചത് എന്നത് ഇപ്പോഴും ചോദ്യചിഹ്നമായി തുടരുന്നു.. പക്ഷെ അതിനെ തരണം ചെയ്ത് സിനിമ വിജയമായി ഇപ്പോഴും പ്രേക്ഷകമനസ് കീഴടക്കുന്നത് അഭിനന്ദനാർഹമാണ്..! ഉണ്ണി മുകുന്ദൻ എന്ന നടന്റെയും പ്രൊഡ്യൂസറുടേയും വിജയം കൂടിയാണ് ഈ ചിത്രം. പുള്ളി ഈ സിനിമക്ക് വേണ്ടി മറ്റേത് താരത്തെപോലെയും കഷ്ടപ്പെട്ടിട്ടുണ്ട്..അതിന്റെ ഫലം ഇപ്പോൾ OTT റിലീസ് ആകുമ്പോഴും കിട്ടുന്നു..പല ഫെസ്റ്റിവലിലും ചിത്രം തിരഞ്ഞെടുക്കപ്പെടുന്നു.. എന്തിനേറെ പറയുന്നു ദുബായ് Expo 2020 യിൽ ഇന്ത്യ പവലിയനിൽ സ്ക്രീനിംഗ് ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതി കൂടി ഈ കുഞ്ഞുചിത്രം നേടി എന്നത് തീർച്ചയായും കയ്യടി അർഹിക്കുന്ന ഒന്ന് തന്നെയാണ്

FACEBOOK POST

Scroll to Top