ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ട്രെൻഡിംഗ് ഫാഷൻ ; സാരിയിൽ ക്ലാസിക് ലുക്കിൽ അമേയ !! ഫോട്ടോ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍, ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സാരിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ.പുതിയ മേക്ക് ഓവറിലാണ് താരം ഇപ്പോൾ എത്തിയത്.

വ്യത്യസ്തമായ ക്യാപ്ഷനുകൾ കൊണ്ട് എപ്പോഴും അമേയയുടെ ഫോട്ടോകൾ വ്യത്യസ്തമാകാറുണ്ട്.പുത്തൻ ഹെയർ സ്റ്റൈലിൽ സുന്ദരിയായ അമേയയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഫോട്ടോ ഫാക്ടറിയാണ് .ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സാരി ട്രെൻഡിംഗ് ഫാഷനുകൾക്കിടയിൽ…ബി എ ക്ലാസ്സിക്‌ എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റും ലൈകുമായി എത്തിയിരിക്കുന്നത്.

Scroll to Top