പണ്ട് അമ്മയുടെ ഷാൾ സാരിയാക്കി ഉടുത്തത് ഓർമ വന്നു, സുന്ദരികുട്ടിയായി അമേയ.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കറുപ്പ് സാരിയിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.

എന്താണെന്ന് അറിയില്ല ഈ സാരി ഉടുത്തപ്പോൾ പണ്ട് അമ്മയുടെ ഷാൾ സാരിയായി ഉടുത്ത് നടന്നത് ഇന്നലത്തെ പോലെ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ഇടയ്ക്ക് ഫ്ലോറൽ വർക്ക്‌ വരുന്നുണ്ട്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. അതിവ സുന്ദരിയായി ആണ് താരം ഉള്ളത്.

Scroll to Top