എന്റെ കൂടെ പഠിച്ചതാണ് സന്തോഷ്‌ വർക്കി, അന്നുമുതലേ ബ്രില്ല്യന്റ് ആയിരുന്നു : ആറാട്ടണ്ണനെ ചേർത്ത് നിർത്തി അമിത്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമ താരം അമിത് ചക്കാലയ്ക്കലിന്റെ വാക്കുകളാണ്. സിനിമ കഴിഞ്ഞ് ഇറങ്ങിയ ശേഷം തന്റെ സഹപാഠിയായ സന്തോഷ്‌ വർക്കിയെ കണ്ടപ്പോഴുള്ള സംസാരമാണ് വൈറൽ ആകുന്നത്.സിനിമ റിവ്യൂകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച വ്യക്തിയാണ് സന്തോഷ്‌ വർക്കി.സന്തോഷ്‌ വർക്കി തന്റെ കൂടെ പഠിച്ചതാണ്,അന്നേ നല്ല ബ്രില്ല്യന്റ് ആണ്, നല്ല തലയാണ്. സന്തോഷിന്റെ ഓൾഡ് ഗ്രൂപ്പിൽ വീഡിയോസ് വന്നപ്പോൾ എല്ലാവരും പറഞ്ഞു നമ്മുടെ കൂടെ പഠിച്ചതാണ് ഇവൻ എന്ന്. എല്ലാവരും പറയാൻ മടിക്കുന്ന കാര്യങ്ങൾ സന്തോഷ്‌ ഉറക്കെ പറയുന്നു. പി എച് ഡി എടുക്കുന്ന കാര്യം സത്യമാണ് എന്നും അമിത് പറഞ്ഞു.മമ്മൂട്ടിയെ പോലെ സൗന്ദര്യം ഉണ്ട്, വലിയ ഉയരങ്ങളിൽ എത്തട്ടെ അമിത്.സിനിമകൾ എല്ലാം നല്ലതാണ്. എല്ലാവർക്കും ഞാൻ ഒരു കോമാളിയാണ്, ഇപ്പോൾ മനസിലായില്ലേ. ഞാൻ ആരാണെന്ന് എന്നും സന്തോഷ്‌ വർക്കി പറഞ്ഞു.

Scroll to Top