കേരളസാരിയിൽ അതീവ സുന്ദരികളായി വനിതാ ദിനത്തിൽ പ്രിയ നായികമാർ; ഫോട്ടോസ്

മലയാള സിനിമ നടീ നടന്മാരുടെ സംഘടനയായ “അമ്മ” (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്) വനിതാ ദിന ആഘോഷ പരിപാടിയായ ആർജ്ജവ കഴിഞ്ഞ ദിവസം നടന്നു. സംഘടനയിലെ അംഗങ്ങളായ നടിമാർ മിക്കവരും തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുൻ മന്ത്രി കെ കെ ശൈലജ ആയിരുന്നു വിശിഷ്ടാതിഥി.അമ്മ താരസംഘടന ആദ്യമായി ആണ് അന്താരാഷ്ട്ര വനിതാദിനം ആഘോഷമാക്കുന്നത്. ഇപ്പോൾ ആ ചടങ്ങിൽ നിന്നുമുള്ള ഫോട്ടോസാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. കേരളസാരിയിൽ ഏറെ സുന്ദരിമാരായിട്ടാണ് പ്രിയ നായികമാർ എത്തിയിരിക്കുന്നത്.

ശ്വേതാമേനോൻ,മിയ,സുരഭി ലക്ഷ്മി, മംമ്ത മോഹൻദാസ്, അപർണ ബാലമുരളി, സരയൂ, ബീന ആന്റണി, തുടങ്ങിയ നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.സിനിമയിലെ മുതിർന്ന വനിതാ രത്നങ്ങളെ ആദരിക്കുകയും ചെയ്തിരുന്നു.അമ്മയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി തിരുവല്ലയിൽ പ്രശസ്ത മിമിക്രി കലാകാരനായ റെജി തിരുവല്ലക്കുവെച്ചു കൊടുത്ത “അമ്മവീടിന്റെ” താക്കോൽ ദാനം പ്രസിഡന്റ് മോഹൻലാൽ നിർവഹിക്കുകയുമുണ്ടായി.

ടിനി ടോം ആമുഖം നൽകിയ ചടങ്ങിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഫാദർ ഫ്രാൻസിസ് തനിയത്ത് എന്നിവർ സന്നിദ്ധരായിരുന്നു. മിമിക്രി രംഗത്തെ കലാകാരന്മാരുടെ അഭ്യർത്ഥനയെ മാനിച്ചാണ് ഈ കലാകാരനു അമ്മ വീട് വെച്ച് കൊടുത്തത്. ഈ ശ്രേണിയിൽ ഒൻപതാമത്തെ വീടാണ് “അമ്മ” വെച്ച് നൽകുന്നത്.

Scroll to Top