എന്റെ മഴ, സെറ്റ് സാരിയിൽ സുന്ദരിയായി ഓണത്തെ വരവേൽക്കാൻ അമൃതയും ഗോപി സുന്ദറും.

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.

സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്.മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു. റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു.എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.

ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍.സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും തുടങ്ങിയിരുന്നു.സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍.മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. പലരും അതിന് വിമർശനങ്ങളുമായി എത്തുന്നു.എന്നാൽ അവര്കുള്ള മറുപടി താരങ്ങൾ ഒരു ഫോട്ടോയിലൂടെ കുറിച്ചിരുന്നു. അമൃത പുട്ടും മുട്ട കറിയും കഴിക്കുന്ന ഫോട്ടോസ് പങ്കുവെച്ച് കുറിച്ചത് ഇങ്ങനെ, മറ്റുള്ളവരുടെ ജീവിതത്തിൽ ആവശ്യമില്ലാതെ ഇടപെട്ടു സംസാരിക്കുന്ന എല്ലാ ജോലി ഇല്ലാത്ത ആളുകൾക്കും ഈ പുട്ടും മുട്ട കറിയും സമർപ്പിക്കുന്നു.

ഈ പോസ്റ്റ്‌ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറിയത്.താരത്തിന്റെ ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.സെറ്റ് സാരിയിൽ സുന്ദരിയായി ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.സെറ്റ് മുണ്ടും കുർത്തിയുമാണ് വേഷം.എന്റെ മഴ , എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പങ്കുവെച്ചത്.നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.EnterWrite to

Scroll to Top