നവദമ്പതികളായി മകൾക്കൊപ്പം ഗുരുവായൂരിൽ താരങ്ങൾ, സെൽഫിയെടുക്കാൻ തടിച്ചുകൂടി ആരാധകർ.

കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയത് ഗോപി സുന്ദർ പുതിയതായി പങ്കുവെച്ച ഒരു പോസ്റ്റായിരുന്നു . അദ്ദേഹം അമൃത സുരേഷിനെ ചേർത്ത് നിർത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ, പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.ഇതിന് പിന്നാലെ നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നു.ഇന്ന് ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് അമൃത പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരുന്നു.

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു അമൃതയുടെ പോസ്റ്റ്‌. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. മകൾക്കും ഗോപി സുന്ദറിനും ഒപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രമാണ് അമൃത പങ്കിട്ടിരുന്നു.താരങ്ങളെ കണ്ടു നിരവധി പേരാണ് ഇവരോടൊപ്പം സെൽഫി എടുക്കാൻ എത്തിയത്. അതുപോലെ തന്നെ മകൾക്കും ഗോപി സുന്ദരിനും ഒപ്പം ഫോട്ടോസ് എടുക്കാനും അമൃത മറന്നില്ല.ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.

സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു. ചേച്ചിക്ക് പിന്നാലെ ഗോപി സുന്ദറിന് ജൻമദിനാശംസകൾ നേർന്ന് അഭിരാമി സുരേഷും പോസ്റ്റ് പങ്കിട്ടിരുന്നു.

റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു. എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍. സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും തങ്ങളുടെ പ്രണയം കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്.

video

Scroll to Top