‘ഞങ്ങളുടെ റൊമാന്റിക് സ്പോട്ടിൽ 23 വർഷങ്ങൾക്കിപ്പുറം ഇസഹാക്കിനൊപ്പം.. ‘- ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ !!

മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.ചോക്ലേറ്റ് നായകൻ എന്നും താരം അറിയപ്പെടുന്നു.2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു.

ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.അടുത്തിടെയായിരുന്നു മകൻ ഇസഹാക്കിന്റെ മൂന്നാം പിറന്നാൾ. കുഞ്ചാക്കോ ബോബൻ- പ്രിയ ജോഡിയുടെ പ്രണയകാലത്ത് പോയിരുന്ന ഒരു റൊമാന്റിക് സ്പോട്ടിൽ വർഷങ്ങൾക്ക് ശേഷം മകനൊപ്പം പോയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ. ഹൃദ്യമായൊരു കുറിപ്പും ഒപ്പമുണ്ട്.

‘ഒഴിവാക്കാനാകാത്ത റൊമാന്റിക് കൂടിക്കാഴ്‌ചയ്‌ക്കായി ഞാൻ എന്റെ പ്രണയിനിക്കൊപ്പം പോയ ഒരിടമായിരുന്നു ഇത്. ഏകദേശം 23 വർഷങ്ങൾക്ക് ശേഷം, ഇതാ ഞാൻ വീണ്ടും ഞങ്ങളുടെ ഏറ്റവും മനോഹരമായ പതിപ്പിനൊപ്പം..ചിത്രമെടുത്തിരിക്കുന്നത് എന്റെ അതേ ലേഡി ലവ്..’- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.

Scroll to Top