ദൈവം ഞങ്ങൾക്ക് തന്ന മക്കളാണ്, ഈ സന്തോഷം കാണാൻ അപ്പനും അമ്മയുമില്ല, ജിജി മരിയോ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ജിജി മരിയോ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ കുടിയൊഴിപ്പിക്കലിന്റെ പേരിൽ മരണപെട്ട ദമ്പതികളുടെ മക്കൾക്ക് അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണിൽ തന്നെ വീട് ഒരുങ്ങിയ സന്തോഷമാണ് പങ്കുവെക്കുന്നത്.ദൈവം ഞങ്ങൾക്ക് തന്ന മക്കളാണ്, ഈ സന്തോഷം കാണാൻ അപ്പനും അമ്മയുമില്ല എന്നാണ് ജിജി മരിയോ പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

ഈശ്വരൻ തന്ന മക്കളാണ് ഇവർ രാഹുൽ, രഞ്ജിത്ത്. കുടിയൊഴിപ്പിക്കലിന്റെ പേരിൽ അപ്പനെയും അമ്മയെയും നഷ്ട്ടപെട്ട ഈ മക്കളെ ദൈവം ഞങ്ങൾക്ക് സമ്മാനിച്ചതാണ്. സ്വന്തം അപ്പന്റെ മൃതദേഹം അടക്കുവാൻ കുഴിയെടുക്കേണ്ടി വന്ന മക്കളുടെ നൊമ്പരം ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട് മലയാളികളുടെ മനസ്സിൽ… അന്നവരുടെ മുറിഞ്ഞു തൂങ്ങിയ മനസ്സിൽ നിന്നും അടർന്നു വീണ ചതഞ്ഞ വാക്കുകൾ പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കുവാൻ കഴിയില്ല..

അവരുടെ അപ്പനും അമ്മയും സ്വപ്നം കണ്ട പുതിയ വീട് ഇന്നവർക്ക് സഫലമായി, പക്ഷേ ഒരു ദുഃഖം മാത്രം ബാക്കി ആ സുന്ദര മുഹൂർത്തത്തിന് സാക്ഷികളാകാൻ അവർ ജീവിച്ചിരിപ്പില്ല എന്ന യാഥാർഥ്യം. എങ്കിലും ഞങ്ങൾ അവരോടൊപ്പം ഉണ്ട് അവരുടെ ജീവിതത്തിൽ ഉടനീളം അപ്പനായി അമ്മയായി .. നൊമ്പരം പതഞ്ഞു പൊങ്ങുന്ന അവരുടെ ഉള്ളിൽ ഇന്ന് ഞങ്ങൾ കണ്ടു പ്രതീക്ഷയുടെ കിരണങ്ങൾ, അവരുടെ കണ്ണുകളിൽ വിരിയുന്ന തേജസ്സ് കാണുവാൻ കൊതിച്ച മലയാളികൾ ആണ് ഏറെയും. ഇന്നത് സഫലമായി എന്ന ചാരിതാർഥ്യത്തിൽ ആണ് രഞ്ജിത്തിന്റെയും രാഹുലിന്റെയും പുതിയ വീട്ടിൽ നിന്നും മടങ്ങിയത്.

FACEBOOK POST

Scroll to Top