ബിഗ്‌ബോസ് ആളുകളെ പറ്റിക്കുന്ന ഷോയല്ല, റോബിൻ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നില്ല,: രജിത് കുമാർ

കഴിഞ്ഞ ദിവസം ആണ് ബിഗ്‌ബോസ് സീസൺ 5 ൽ നിന്നും റോബിൻ പുറത്ത് വന്നത്. എന്നാൽ വന്നപ്പോൾ റോബിൻ നടത്തിയ പ്രതികരണം വളരെ വലിയ ഒന്നായിരുന്നു. ബിഗ്ബോസ് സ്ക്രിപ്റ്റഡ് ആണെന്നും ബിഗ്ബോസിന്റെ റേറ്റിങ്ങ് കുറഞ്ഞു പോയി കൂട്ടാൻ വേണ്ടിയാണ് തന്നെ ഈ ചാനൽ വിളിച്ചതെന്നും പറയുന്നു.ഇനി എനിക്കെതിരെ വലിയ ഡീഗ്രേഡിങ് വരും. ഇതിന് മുൻപും എനിക്കെതിരെ ഡീഗ്രേഡിങ് ഉണ്ടാക്കി.എല്ലാം ഉടായിപ്പ് ആണെന്നും റോബിൻ തുറന്നടിച്ചു. റോബിന്‍ രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി രജിത് കുമാര്‍. ബിഗ് ബോസ് ഹൗസിൽനിന്നു വലിയ യാത്രയയപ്പ് നൽകിയാണ് രജിത് കുമാറിനെ പുറത്തേക്കു വിട്ടത്.ബിഗ്‌ബോസിലേക്ക് അതിഥിയായി വിളിച്ചപ്പോൾ, വരുമാനമില്ലാത്തതിനാൽ വലിയ തുക ചോദിച്ചെന്നും അത് നൽകിയാണ് തന്നെ പ്രവേശിപ്പിച്ചതെന്നും രജിത് കുമാർ പറയുന്നു.

‘‘ബിഗ്‌ബോസ് സീസൺ ഫൈവിൽ ഉള്ളവർ ഗംഭീര മത്സരാർഥികളാണ്. അവരെ സംബന്ധിച്ച് അവർക്ക് സ്വാർഥതയില്ല. നമ്മളൊക്ക സ്വാർഥരാണ്. അവർ ഗെയിം കളിച്ചു കഴിഞ്ഞ് വളരെ നല്ല സുഹൃത്തുക്കളാകുന്നതാണ് കണ്ടത്. നമുക്കു വേണ്ടത് അവരുടെ തമ്മിലടി ആണ്. ഇവർ വിശാല മനസ്കരാണ്. ഇത് എനിക്ക് വേണ്ട നീ എടുത്തോ എന്നാണു അവരുടെ മനോഭാവം. മനഃസാക്ഷിയുള്ള ആളുകളാണ് അവർ. റോബിന്റെ പ്രശ്നം പറയാന്‍ എനിക്ക് ഷോ ഒന്നു കൂടി കണ്ട് വ്യക്തത വരുത്തേണ്ടതുണ്ട്. എന്നെ അഞ്ചു ദിവസത്തേക്കാണ് വിളിച്ചത്. എനിക്ക് തോന്നുന്നു, അദ്ദേഹത്തെയും അങ്ങനെ തന്നെയാവണം. അത് കൃത്യമായി അറിയില്ല. എന്തായാലും ഞങ്ങള്‍ ഒന്നിച്ചാണ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. എനിക്ക് മുന്നേ അദ്ദേഹം ഇറങ്ങി. ഷോയുടെ പ്രത്യേകത തമ്മിൽ പ്രകോപിപ്പിക്കുക എന്നതാണ്, അല്ലാതെ എപ്പോഴും കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കാൻ പറ്റില്ലല്ലോ. ഞാന്‍ ഹാപ്പിയാണ്.

എന്നോട് മത്സരാർഥികള്‍ ചെയ്തത് എന്താണെന്ന് നിങ്ങൾക്ക് ലൈവില്‍ കാണാം. ആരൊക്കെയാണ് എന്നെ എടുത്തുകൊണ്ട് നടന്നത്,ആരൊക്കെയാണ് കരഞ്ഞത് എന്ന് നിങ്ങൾക്ക് കാണാൻ പറ്റും. പതിമൂന്നുപേരും എന്നോട് വളരെ നല്ലപെരുമാറ്റമായിരുന്നു. റേറ്റിങ് കുറഞ്ഞതുകൊണ്ടല്ല എന്നെ അവിടേക്ക് വീണ്ടും വിളിച്ചത്. അതൊക്കെ വെറും തോന്നലാണ്. വൈല്‍ഡ് കാര്‍ഡ് ആണെങ്കില്‍ പോലും 50 ദിവസത്തിനുള്ളിലേ കൊണ്ടുവരാന്‍ പാടുള്ളു എന്ന് എന്തെങ്കിലും നിയമമുണ്ടോ. അങ്ങനെ ഒന്നുമില്ല. ഏതു സമയത്തും കൊണ്ടുവരാം.ബിഗ് ബോസ് ഒരു ഇന്റര്‍നാഷനല്‍ ഷോയാണ്. അതിലെ തീരുമാനങ്ങള്‍ അവരുടെ തന്നെയാണ്.

അല്ലാതെ നമ്മുടെ സ്വാർഥ മോഹങ്ങൾ പോലെ പോകണം എന്ന് പറഞ്ഞാൽ പറ്റുമോ.ഞാൻ രണ്ടു കിരീടം കിട്ടിയ സന്തോഷത്തോടെയാണ് പുറത്തിറങ്ങിയത്. ആടിനെ പട്ടിയാക്കുന്ന ഷോ എന്നു പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ ധാരണ മാത്രമാണ്. രണ്ടുപേരെ തമ്മിൽ അടിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും ശരിയല്ല. കൂടുതൽ കാര്യങ്ങൾ ഞാൻ ഷോ മുഴുവൻ കണ്ടിട്ട് പറയാം. എന്നെ വിശ്വസിക്കുന്ന ആളുകളോട് ഞാൻ സത്യസന്ധത പുലർത്തണമല്ലോ.’’–രജിത് കുമാര്‍ പറയുന്ന.

Scroll to Top