ഞങ്ങളുടെ ജീവിതത്തിൽ അഭിപ്രായമിടുന്ന തൊഴിലില്ലാത്തവർക്ക് ഈ പുട്ടും മുട്ടകറിയും സമർപ്പിക്കുന്നു, അമൃതയും ഗോപി സുന്ദറും.

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.

മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്. മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു.റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു. എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു.

ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍.സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയത് ഗോപി സുന്ദർ പുതിയതായി പങ്കുവെച്ച ഒരു പോസ്റ്റാണ്. അദ്ദേഹം അമൃത സുരേഷിനെ ചേർത്ത് നിർത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ,

പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.അതുകഴിഞ്ഞ് ഇദ്ദേഹത്തിന്റെ പിറന്നാളിന് ആശംസകൾ അറിയിച്ച് ഇട്ട പോസ്റ്റും ഏറെ ശ്രദ്ധേയം ആയിരുന്നു.ഇരുവരുടെയും ഈ പ്രണയം സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾക്ക് വഴി വെച്ചു.നിരവധി പേരാണ് വിമർശനങ്ങളും മോശം കമ്മെന്റുകളുമായി എത്തിയത്.

എന്നാൽ അവർക്കുള്ള മറുപടിയാണ് ഇപ്പോൾ ഇരുവരും നൽകുന്നത്. അമൃത പുട്ടും മുട്ട കറിയും കഴിക്കുമ്പോൾ എടുത്ത സെൽഫിയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അതോടൊപ്പം കുറിച്ചത് ഇങ്ങനെ,മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതം വിലയിരുത്തുകയും അഭിപ്രായമിടുകയും ചെയ്യുന്ന തൊഴിലില്ലാത്ത ആളുകൾക്ക് ഞങ്ങൾ ഈ പുട്ടും മുട്ട കറിയും സമർപ്പിക്കുന്നു. ഈ പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറൽ ആണ്.

FACEBOOK POST

Scroll to Top